ലഹരിക്കടത്ത് തടയാന്‍ നടപടി: ജില്ലാ വികസന സമിതി
പാലക്കാട്: ലഹരി കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകളോട് ചേര്‍ന്നുള്ള ഊടുവഴികളിലൂടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ തടയുന്നതിന് വേണ്ടി വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ഊട് വഴികളിലൂടെ ലഹരി പദാര്‍ത്ഥങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍ദ്ദേശിച്ചു.
തുടര്‍ന്നാണ് വികസന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതും അടിയന്തിരമായി ഉന്നതതല യോഗം ചേര്‍ന്ന് നടപടി കൈക്കൊള്ളാനും തീരുമാനമായത്. ജില്ലയില്‍ ഒഴിവുള്ള കൃഷി ഓഫിസര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്താന്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്യാന്‍ കെ.വി. വിജയദാസ് എം.എല്‍ എ ആവശ്യപ്പെട്ടു. അവധിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടറോട് ആവശ്യപ്പെട്ടു.
ജില്ലക്കായി വാട്ടര്‍ ബജറ്റ് തയ്യാറാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപന, സമിതി രൂപീകരിക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
തോക്കുകളുടെ ലൈസന്‍സ് പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌ന പരഹാരത്തിന് പൊലിസ് കണ്‍സള്‍ഡേറ്റീവ് കമ്മിറ്റി കൂടാന്‍ എ.ബി. രാജേഷ് എം.പി നിര്‍ദേശിച്ചു. നിലവില്‍ പൊലിസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കി വരുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തിലെ ആദിവാസികള്‍ക്കും വനം വകുപ്പുദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാന്‍ തമിഴ്‌നാടിനെ ആശ്രയിക്കാതെ കേരളത്തിലൂടെ ബദല്‍ റോഡ് നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കെ.ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി മുതലമടയില്‍ നിന്ന് വനത്തിലൂടെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കാനും സര്‍വ്വെ നടത്താനും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
വില്ലേജോഫിസുകളുടെയും താലൂക്കോഫിസുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ ആദിവാസി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണത്തിന് ഡി.എം.ഒയെ നിയമിക്കാനും സമിതി തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെ കാര്‍ഡിയോളഡി വിഭാഗത്തില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള പ്രമേയം സമിതി അംഗീകരിച്ചു. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന കെ.ബാബു എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തെ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ പിന്താങ്ങി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടി , കെ.വി. വിജയദാസ്, കെ.ഡി. പ്രസേനന്‍, കെ. ബാബു സബ് കലക്ടര്‍ പി.ബി. നൂഹ്, അസിസ്റ്റന്റ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം. എസ്. വിജയന്‍ , ജില്ലാ പ്ലാനിങ് ഓഫിസര്‍ എലിയാമ്മ നൈാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."