HOME
DETAILS

പാലക്കുഴി ജലവൈദ്യുത പദ്ധതി നിര്‍മാണം നീളും

  
backup
September 24 2016 | 22:09 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7

 

വടക്കഞ്ചേരി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നിര്‍മാണഘട്ടത്തിനടുത്തെത്തിയ പാലക്കുഴി ചെറുകിട ജലവൈദ്യുത പദ്ധതി നീളും. പദ്ധതിക്കായി തോടിനു കുറുകെ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ എപ്പോഴും വെളളം കെട്ടിനില്‍ക്കുമെന്നതിനാല്‍ തോട് കടക്കുന്നതിനായി മുകളിലൂടെ പാലം പണിയാനായിരുന്നു തീരുമാനം. ഇതിനു പകരം അണക്കെട്ടിന്റെ മുകളിലൂടെ റോഡ് നിര്‍മിക്കാമെന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശം വന്നതാണ് പദ്ധതി നീണ്ടുപോകാന്‍ ഇടയാക്കുന്നത്.
തോടിനിരുവശത്തും കൃഷിസ്ഥലവും താമസക്കാരുമുണ്ട്. ഇരുഭാഗത്ത് നിന്നും തോട് വരെ മണ്‍റോഡുണ്ട്. തോട്ടില്‍ അധികം വെളളമില്ലാത്തതിനാല്‍ നിലവില്‍ തോടിലൂടെ തന്നെയാണ് ആളുകള്‍ കടക്കുന്നത്. വാഹനങ്ങളും തോടിലൂടെയാണ് പോകുന്നത്. അണക്കെട്ട് വരുമ്പോള്‍ ഇത് സാധിക്കാത്തതിനാല്‍ ഇരുഭാഗത്തു നിന്നുളള റോഡുമായി ബന്ധിപ്പിച്ച് പാലം പണിയാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇതിലും കുറഞ്ഞ ചെലവില്‍ പാലം നിര്‍മിക്കുന്നതിന്റെ ഏതാനം മീറ്ററുകള്‍ മാത്രം താഴെയായി വരുന്ന അണക്കെട്ടിനു മുകളിലൂടെ റോഡ് പണിയാമെന്നാണ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. പുതിയ നിര്‍ദേശപ്രകാരം റോഡില്‍ നിന്ന് അണക്കെട്ട് വരെ വഴി നിര്‍മിക്കുന്നതിനായി വീണ്ടും സ്ഥലമേറ്റെടുക്കണം.
വനഭൂമിയും സ്വകാര്യ ഭൂമിയും അടുത്തത്തടുത്ത് കിടക്കുന്നതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തതയും ലഭിക്കണം. ഇതിനുളള പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കും. ഭൂമിയുടെ വില സംബന്ധിച്ചും ധാരണയിലെത്തണം.
പദ്ധതിക്കാവശ്യമായ എട്ടേക്കറോളം ഭൂമി ഏറ്റെടുത്ത് നവംബറില്‍ ടെന്‍ഡര്‍ നടത്താനുളള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയായിരുന്നു. പുതിയ നിര്‍ദേശം വന്നതോടെ ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കും. ഇതു കഴിയാതെ ടെന്‍ഡര്‍ നടത്താനാവില്ല. അണക്കെട്ടിനു മുകളിലൂടെ വാഹനങ്ങള്‍ക്ക് പോകണമെങ്കില്‍ വീതികൂട്ടണം. അണക്കെട്ടിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുത്തണം. ഇതിനായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കണം. ഇവയെല്ലാം പൂര്‍ത്തിയാക്കാന്‍ വീണ്ടും സമയമെടുക്കും.
ഒട്ടേറെ തടസ്സങ്ങള്‍ പരിഹരിച്ച ശേഷമാണ് പദ്ധതിക്കായി നിലവില്‍ ഏട്ടേക്കറോളം ഭൂമി ഏറ്റെടുത്തിട്ടുളളത്. വീണ്ടും സ്ഥലമേറ്റെടുപ്പ് വേണ്ടിവരുന്നതോടെ പദ്ധതി അനിശ്ചിതമായി നീളുമോ എന്ന ആശങ്കയുമുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ചെറുകിട ജലവൈദ്യുത കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ സംരംഭമാണിത്. മീന്‍വല്ലമാണ് ആദ്യത്തേത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a minute ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  23 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  43 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago