ജില്ലാ വികസന സമിതി യോഗം ജില്ലയില്‍ ജൈവകൃഷി വ്യാപകമാക്കാന്‍ നിര്‍ദേശം
കൊല്ലം: ജില്ലയില്‍ ജൈവകൃഷി വ്യാപകമാക്കുന്നതിന് വിവിധ പദ്ധതികളുടെ സംയോജനത്തിന് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം. വിത്ത് മുതല്‍ വിളവരെ ജൈവകൃഷി രീതി അവലംബിക്കുകയും കീടനാശിനികളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും ചെയ്യുന്നതിന് കൃഷി വകുപ്പിന്റെ പരിശോധനാ സംവിധാനം ഉണ്ടാവണമെന്ന് അയിഷാപോറ്റി എം.എല്‍.എ നിര്‍ദേശിച്ചു.
കൃഷിയിടം തന്നെ ജൈവ സമ്പുഷ്ടമാക്കുന്നതിനുള്ള നടപടികളാണ് പ്രാഥമികമായി സ്വീകരിക്കേണ്ടതെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ജൈവഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്ഥിരംസംവിധാനം വേണമെന്ന് ജി.എസ് ജയലാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പഴം, പച്ചക്കറി എന്നിവ കീടനാശിനിമുക്തമാക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പറഞ്ഞു. ത്രിതല പഞ്ചായത്തുകള്‍ സമര്‍പ്പിച്ചിട്ടുള്ള ജൈവകൃഷി പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ മിത്ര ടി നിര്‍ദേശിച്ചു. തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയവ വഴി വീട്, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവകൃഷിക്ക് പ്രാമുഖ്യം നല്‍കണം.
ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ഉറപ്പുവരുത്തുന്നതിന് ജില്ലയില്‍ റെയ്ഡുകള്‍ കര്‍ശനമാക്കിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷ്ണര്‍ കെ അജിത് കുമാര്‍ സമിതിയെ അറിയിച്ചു. 187 പരിശോധനകളില്‍ നിന്നായി 101 കേസെടുക്കുകയും 10 ലക്ഷത്തിലധികം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
കരുനാഗപ്പള്ളിക്ക് സമീപം മറിഞ്ഞ ഗുഡ്‌സ് വാഗണുകള്‍ റയില്‍വേ നീക്കംചെയ്യാത്തതിനെ തുടര്‍ന്ന് സമാന്തര റോഡിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജില്ലയിലെ റയില്‍ പാളങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തി യാത്രാസുരക്ഷ ഉറപ്പുവരുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം നിഷേധിക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് കെ.എസ്.എസ്.ആര്‍.ടി.സി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചക്കുവള്ളി റോഡിന്റെ പുനരുദ്ധാരണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ചവറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മതിയായ അളവില്‍ ഇന്‍സുലിന്റെ ലഭ്യത ഉറപ്പു വരുത്തണമെന്ന ചവറ വിജയന്‍പിള്ള എം.എല്‍.എയുടെ ആവശ്യത്തെ തുടര്‍ന്ന് ഇന്‍സുലില്‍ എത്തിച്ചതായി ഡി.എം.ഒ വി.വി ഷേര്‍ളി അറിയിച്ചു. കൊല്ലംതോട് നവീകരണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തീരദേശത്തെ പുലിമുട്ട് നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും എം നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു.
ക്ഷീരസംഘങ്ങള്‍ വഴി കന്നുകുട്ടി പരിപാലനത്തിനായി നല്‍കിവരുന്ന സൗജന്യ കാലിത്തീറ്റ വിതരണം പുനരാരംഭിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
കൊല്ലം കുളത്തൂപ്പുഴ വേണാട് ബസ് സര്‍വിസുകള്‍ക്ക് ഏരൂര്‍ കാഞ്ഞവയലില്‍ അനുവദിച്ച സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി ഫിലിപ്പ് കെ. തോമസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."