പശുവിന്റെ ജഡം നീക്കിയില്ല; ഗര്‍ഭിണിയായ ദലിത് യുവതിയേയും കുടുംബത്തേയും മേല്ജാതിക്കാര് മര്‍ദ്ദിച്ചു
പലന്‍പുര്‍: പശുവിന്റെ ജഡം നീക്കാത്തതിന് ഗര്‍ഭിണി ഉള്‍പ്പെടെ ദലിത് കുടുംബത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ കര്‍ജ ഗ്രാമത്തിലാണ് സംഭവം. നിലേഷ് റണവാസിയ എന്ന യുവാവിന്റെ കുടുംബത്തിനും ഗര്‍ഭിണിയായ ഭാര്യയ്ക്കുമാണ് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ദര്‍ബാര്‍ വിഭാഗത്തില്‍പ്പെട്ട പത്തോളം ആളുകളാണ് ഇവരെ ആക്രമിച്ചതെന്നാണ് എഫ്.ഐ.ആര്.
നിലേഷിന്റെ ഭാര്യ സംഗീതബെന്നിനെ പലന്‍പുര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് അക്രമികളെ അറസ്റ്റ് ചെയ്തിരുന്നു.
ബത്വാര്‍ സിങ് ചൗഹാന്, മഖ്നുസിങ്ചൗഹാന്, യോഗിസിങ് ചൗഹാന്, ഭവര്സിങ് ചൗഹന്,ദില്വിര്സിങ് ചൗഹാന്,നരേന്ദ്രസിങ് ചൗഹാന് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ബത് വാര് സിങ് നേരത്തെ പശുക്കളുടെ ജഡം നീക്കിതരണമെന്ന് നിലേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ഇനി ആ ജോലി ചെയ്യില്ല എന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."