HOME
DETAILS

ഇന്നറിയാം വാട്‌സാപ്പിന്റെ വിധി!!

  
backup
September 25 2016 | 18:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d

ഇന്ന് സെപ്തമ്പര്‍ 25 വാട്‌സാപ്പ് തങ്ങളുടെ പുതിയ സ്വകാര്യതാ നയങ്ങള്‍ അംഗീകരിക്കാന്‍ ഉപഭോക്താകള്‍ക്ക് നല്‍കിയ അവസാന ദിവസം. ഇന്ന് വാട്‌സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് നാളെ മുതല്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. അംഗീകരിക്കാത്തവരുടെ വാട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നാണ് കേള്‍ക്കുന്നതെങ്കിലും പല റിപ്പോര്‍ട്ടുകളും പറയുന്നതെങ്കിലും വാട്‌സാപ്പ് കോള്‍ പോലുള്ള ഫീച്ചറുകള്‍ ഒഴിവാക്കി വെറും മെസേജ് അപ്ലിക്കേഷനായി മാറുമെന്നും സംസാരമുണ്ട്. പുതിയ പോളിസി വരുന്നതോടെ അതു അംഗീകരിക്കാതെ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയുമോയെന്ന കാര്യം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്തിരുന്നാലും പുതിയ സ്വകാര്യത നയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലത്തവരുടെ അക്കൗണ്ട് നീക്കം ചെയ്താല്‍ വ്യക്തികളുടെ വിവരങ്ങള്‍ സര്‍വറില്‍ സൂക്ഷിക്കില്ലെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപ്ലിക്കേഷന്‍ വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ വിവരങ്ങളെല്ലാം അതോടെ സര്‍വറില്‍ നിന്ന് നീക്കം ചെയ്യുമെന്നും വാട്‌സാപ്പ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 25നാണു വാട്‌സാപ്പില്‍ പുതിയ പ്രൈവസി പോളിസി പ്രത്യക്ഷപ്പെട്ടത്. പരസ്യങ്ങള്‍ നല്‍കുന്നതിനായി ഉപയോക്താക്കളുെട അക്കൗണ്ട് വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു കൈമാറുന്നതിനായിരുന്നു പോളിസി അപ്‌ഡേഷന്‍. വിവരങ്ങള്‍ വാട്‌സ്ആപ്പ് ശേഖരിക്കുന്നു എന്നതിനെക്കാള്‍ ഇവയില്‍ ഫോണ്‍ നമ്പരും ചാറ്റുകളും ഒഴികെ മിക്കവാറും വിവരങ്ങളും ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന് ഷെയര്‍ ചെയ്യുന്നു എന്നതാണ് പുതിയ സ്വകാര്യതാ നയത്തിലെ ഏറ്റവും ഗൗരവമുള്ള പ്രഖ്യാപനം. ഇനി ഫെയ്‌സ്ബുക്കില്‍ മാത്രമേ വിവരം കൈമാറുമെന്ന് കരുതിയാല്‍ തെറ്റി. വാട്‌സാപ്പ് പോലെ ഫെയ്‌സ്ബുക്കിനു കീഴിലുള്ള എല്ലാ കമ്പനികള്‍ക്കും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറും. ഇന്‍സ്റ്റഗ്രാം, മുവ്‌സ് തുടങ്ങി നമുക്കറിയാവുന്നതും അറിയാത്തതുമായ ഫെയ്‌സ്ബുക് സ്ഥാപനങ്ങള്‍ക്കെല്ലാം ഈ വിവരങ്ങള്‍ കാണാനും ആവശ്യാനുസരണം ഉപയോഗിക്കാനുമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago