HOME
DETAILS

വിശപ്പിന്റെ വിളികേട്ട ബഷീറിന് കടലിനക്കരെ നിന്ന് പുരസ്‌ക്കാരം

  
backup
September 25 2016 | 20:09 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ac%e0%b4%b7


മട്ടാഞ്ചേരി: ഉച്ച സമയമായാല്‍ ബഷിറിന്റെ സൈക്കിളിന്റെ മണിയടി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ആരോരുമില്ലാതെ തെരുവില്‍ അഭയം പ്രാപിക്കുന്നവരുടെ വിശപ്പകറ്റാന്‍ പൊതിച്ചോറുമായി എത്തുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശി ബഷീര്‍ ഇവര്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബഷീര്‍ എല്ലാ ദിവസവും നിസ്വാര്‍ഥ സേവനം തുടരുകയാണ്.
ആരേയും അറിയിക്കാതെ ബഷീര്‍ ചെയ്യുന്ന പുണ്യപ്രവൃത്തി അംഗീകരിച്ച് പ്രവാസി സംഘടനയായ ലെറ്റ്‌സ് ടോക്കിന്റെ പ്രഥമ കാരുണ്യ സ്പര്‍ശം അവാര്‍ഡ് തേടിയെത്തിയിരിക്കുകയാണ്.
വാര്‍ത്തകളില്‍ ഇടം പിടിക്കാനല്ല മറിച്ച് വിശപ്പിന്റെ കാഠിന്യം നന്നായി മനസിലാക്കിയതുകൊണ്ടാണ് തന്റെ ഈ പ്രവര്‍ത്തനമെന്ന് ബഷീര്‍ പറഞ്ഞു. ആദ്യം അഞ്ച് പേര്‍ക്ക് ഭക്ഷണം നല്‍കിയാണ് ബഷീര്‍ തുടങ്ങിയത്. ഇപ്പോള്‍ മുപ്പതോളം പേരുടെ വിശപ്പകറ്റുന്നതിന്റെ സന്തോഷത്തിലാണ് ബഷീര്‍. സാധാരണക്കാരനായ തനിക്ക് ചിലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ചിലര്‍ സഹായിക്കാനായെത്തിയെന്ന് ബഷീര്‍ വ്യക്തമാക്കുന്നു. ചില ഹോട്ടലുകളില്‍ നിന്ന് പൊതിച്ചോറ് നല്‍കിയാണ് സഹായിക്കുന്നത്. ബാക്കിയുള്ളവര്‍ക്കുള്ള ഭക്ഷണം വീട്ടില്‍തന്നെ തയാറാക്കും.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ബഷീര്‍ ഒരു മണിയോടെ തന്നെ ഭക്ഷണം എത്തിക്കും. വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ഥനയുള്ളതിനാല്‍ അല്‍പം വൈകുമെങ്കിലും ബഷീറിന്റെ വരവിനായി ഇവര്‍ കാത്തിരിക്കും. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി  ഭാഗങ്ങളിലാണ്  ഭക്ഷണം എത്തിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഭക്ഷണം എത്തിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ആകെയുള്ള തന്റെ സൈക്കിളുമായി കൂടുതല്‍ ദൂരം സഞ്ചാരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബഷീര്‍ പറയുന്നു.
കൊച്ചിയിലും പ്രവാസ ലോകത്തും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില കൊള്ളുന്ന സംഘടനയാണ് ലെറ്റ്‌സ് ടോക്ക്. വിശക്കുന്നവരെ അറിയുകയെന്ന സംഘടനയുടെ ആശയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നയാളായതിനാലാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ അജിത്ത് ഇബ്രാഹിം പറഞ്ഞു.
അയ്യായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സംഘടനയുടെ കുടുംബ സംഗമത്തില്‍ നല്‍കും. അവാര്‍ഡ് തുക പദ്ധതിക്കായി വിനിയോഗിക്കുമെന്ന് ബഷീര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago