പനമ്പള്ളി നഗറില്‍ കാര്‍വിമുക്തദിനാചരണം നടത്തി
കൊച്ചി: കാര്‍വിമുക്തദിനാചരണം ഒടുവില്‍ കൊച്ചിയിലുമെത്തി. പനമ്പള്ളി നഗര്‍ റോഡില്‍ ഒമ്പതാം ക്രോസ് റോഡ് മുതല്‍ പതിമൂന്നാം ക്രോസ് റോഡു വരെയുള്ള ഭാഗം നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വയോജനങ്ങളും അംഗപരിമിതരും വിവിധങ്ങളായ കളികളും നൃത്തങ്ങളും മത്സരങ്ങളുമായാണ് കൊച്ചിയിലെ ആദ്യകാര്‍വിമുക്തദിനം ആഘോഷിച്ചത്. കൊച്ചി നഗരസഭ, കൊച്ചി മെട്രോ റെയില്‍, ഇസാഫ്, രാജഗിരി കോളെജ് ഓഫ് സോഷ്യല്‍ സയന്‍സസ്, പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, കൊച്ചി സിറ്റി പോലീസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തുടങ്ങിയവര്‍ മുഖ്യസംഘാടകരായ പരിപാടികളുടെ ഉദ്ഘാടനം ഇസാഫ് ഡയറക്ടര്‍ പ്രോഗ്രാം ജേക്കബ് സാമുവല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉകൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിച്ചു. ഫല്‍ഷ് മോബില്‍ പങ്കെടുക്കാനെതത്തിയ യുവസിനിമാതാരം നീരജ് മാധവ്, കൊച്ചി മെട്രോ ഡയറക്ടര്‍ സിസ്റ്റംസ് പ്രവീണ്‍ ഗോയല്‍, കൊച്ചി കോര്‍പ്പറേഷന്‍ വെല്‍ഫയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. ബി. സാബു, പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹന്‍സ ജോണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സാധാരണ സമയങ്ങളില്‍ പുകതുപ്പിക്കൊണ്ട് വാഹനങ്ങള്‍ പായുന്ന റോഡില്‍ രണ്ട് മണി മുതല്‍ ആറു മണി വരെ ഫല്‍ഷ് മോബ്, ലൈവ് കാരിക്കേച്ചര്‍, ചിത്രരചന, ബോധവല്‍ക്കരണ പരിപാടി, കാരംസ്, ഷട്ട്ല്‍ ബാഡ്മിന്റണ്‍, സൈക്കിള്‍ റാലി, വിവിധ നാടന്‍ കളികള്‍, എയ്‌റോബിക്‌സ്, തെരുവ് നാടകം, പട്ടം പറത്തല്‍, എയ്‌റോബിക്‌സ്, കാരംസ് തുടങ്ങിയ വിനോദ തുടങ്ങിയവ സംഘടിപ്പിച്ചാണ് പനമ്പിള്ളി നഗര്‍ വാസികളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരും കാര്‍വിമുക്തദിനം ആഘോഷമാക്കിയത്. രാജഗിരി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ വൈദ്യപരിശോധനയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."