HOME
DETAILS
MAL
ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: എസ്.ടി.യു
backup
September 25 2016 | 23:09 PM
കാഞ്ഞങ്ങാട്: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സ്വതന്ത്ര മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഈ ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
ക്ഷേമ നിധിയിലേക്ക് അടക്കുന്ന തുക അന്യായമായി വര്‍ധിപ്പിച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ മഞ്ചേശ്വരം അധ്യക്ഷനായി.
ഷെരീഫ് കൊടവഞ്ചി, ജാഫര്‍ മൂവാരിക്കുണ്ട്, സുബൈര്‍ ബാര, മുഹമ്മദ് പടിഞ്ഞാര്‍, അഹമ്മദ് കപ്പണക്കാല്‍, മുഹമ്മദ് മുതലപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."