കടമേരി ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ തോറ്റു യു.ഡി.എഫില്‍ വിവാദം പുകയുന്നു
ആയഞ്ചേരി: പഞ്ചായത്തിലെ കടമേരി ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ എല്ലാവരും തോറ്റു. അതേസമയം റിബല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു.
റിബലുകളുടെ പിന്തുണയോടെ വിജയിച്ച മുസ്ലിം ലീഗിലെ കുരുമ്പേരി മീത്തല്‍ മമ്മു സംഘം പ്രസിഡന്റായതോടെ കോണ്‍ഗ്രസിലും യു.ഡി.എഫിലും പുതിയ വിവാദം തുടങ്ങി. നിലവില്‍ കോണ്‍ഗ്രസിലെ രാധയായിരുന്നു സംഘം പ്രസിഡന്റ്.
കടമേരി ക്ഷീരോല്പാദക സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലു സീറ്റിലും മുസ്ലീം ലീഗ് മൂന്നു സീറ്റിലും ഒരു സീറ്റില്‍ സ്വതന്ത്രനും മത്സരിക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. എന്നാല്‍ ലീഗ് സ്വന്തമായി സ്ഥാനര്‍ഥികളെ നിര്‍ത്തി മത്സരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥികളും ലീഗ് സ്ഥാനാര്‍ഥികളും വീടു കയറി വോട്ടുപിടിച്ചതണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്ക്കാനിടയാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മുസ്ലിം ലീഗ് മുന്നണി മര്യാദകള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിനിധികള്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. യു.ഡി.എഫ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുï്. ഇതോടെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കടമേരി പ്രദേശത്ത് കോണ്‍ഗ്രസിലും യു.ഡി.എഫിലും ഉïായിരുന്ന ഭിന്നത കൂടുതല്‍ രൂക്ഷമായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കടമേരി വാര്‍ഡില്‍ നിന്ന് മത്സരിച്ച അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ അബ്ദുല്‍ നാസര്‍ പരാജയപ്പെട്ടതാണ് അന്നത്തെ വിവാദങ്ങള്‍ക്ക് കാരണമായത്. കോണ്‍ഗ്രസിലെ ഒരുവിഭാഗം കാലുവാരിയതും യു.ഡി.എഫിലെ പ്രശ്നങ്ങളുമാണ് തോല്‍വിക്കു കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഈ വിവാദം കെട്ടടങ്ങുമ്പോഴാണ് ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദമുയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."