സമസ്ത പൊതുപരീക്ഷാ അവാര്‍ഡ്ദാനം നാളെ
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ (ജനറല്‍ വിഭാഗം, സ്‌കൂള്‍ വര്‍ഷം) പൊതുപരീക്ഷയില്‍ ജില്ലയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സൈനുല്‍ ഉലമ സ്മാരക അവാര്‍ഡ് നാളെ കുറ്റ്യാടി അടുക്കത്ത് മുസ്‌ലിം യതീംഖാന കാംപസില്‍ നടക്കുന്ന ജില്ലാ സ്വദ്ര്‍ സംഗമത്തില്‍ വിതരണം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം എന്നിവര്‍ അവാര്‍ഡ് കൈമാറും. ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, ആസിഫ് ദാരിമി പുളിക്കല്‍ സംസാരിക്കും.
വിഭാഗം, വിദ്യാര്‍ഥിയുടെ പേര്, റെയ്ഞ്ച് എന്ന ക്രമത്തില്‍; ജനറല്‍: അഞ്ചാംതരം- ടി ഹിബാ ശറിന്‍, പുളിക്കïി (കടമേരി). എ.ടി മുഹമ്മദ് ഫര്‍ഹാന്‍, അരയങ്കോട് (മാവൂര്‍).
ഏഴാംതരം: സി. ഫാത്വിമ റഹാ, മുതുവടത്തൂര്‍ (ഓര്‍ക്കാട്ടേരി). ടി.ടി ഫാത്വിമ ഹന്ന, ചീനിച്ചേരി (തിരുവങ്ങൂര്‍). എ. മുഹമ്മദ് റിന്‍ഷാദ്, തുമ്പപ്പാടം (ഫറോക്ക്). കെ. മുഹമ്മദ് സ്വഫ്‌വാന്‍, തുമ്പപ്പാടം (ഫറോക്ക്). ടി.വി ആമിന ഹംന, കൊല്ലം (പാറപ്പള്ളി). എ.കെ ജുമാന, വെഴുപ്പൂര്‍ (താമരശ്ശേരി). പി.കെ അയിഷ സുഹ്‌റ, നല്ലളം ഈസ്റ്റ് (നല്ലളം). നദാ ഫാത്വിമ, കുട്ടാക്കില്‍ (വാവാട്). കെ. തസ്‌ലീന, പൈങ്ങോട്ടുപുറം (കുറ്റിക്കാട്ടൂര്‍). വി.കെ മുഹമ്മദ് ശാമില്‍ (വാണിമേല്‍). ഇ.സി ഹൈഫ ജഹാന്‍ (കൊടുവള്ളി). സി.എം നജാ ഫാത്തിമ, സൗത്ത് കൊടുവള്ളി (കൊടുവള്ളി). ബി.എം അമീനാ ഹുദാ (കൊയിലാïി). എ. ഫാത്വിമ റബീഅ, മുയിപ്പോത്ത് (മേപ്പയൂര്‍). എ.ടി സുമയ്യ, ചാലിയറക്കല്‍താഴം (കുറ്റിക്കാട്ടൂര്‍). എന്‍.വി റാബിഅ സനിയ, പുള്ളന്നൂര്‍ (മലയമ്മ). കെ. ശഫാന, നരിപ്പറ്റ- കൊയ്യാല്‍ (കക്കട്ടില്‍). എം.വി മുഹമ്മദ് ഫജര്‍ വെങ്ങാലി (കോഴിക്കോട് സിറ്റി). ടി.കെ ആയിഷ കുബ്‌റാ, വെങ്ങാലി (കോഴിക്കോട് സിറ്റി). എന്‍.കെ ഷദാ ഫഹ്മിദ, ചാലപ്പുറം (നാദാപുരം). കെ. ജഹാന ജന്ന, കുന്നുമ്മല്‍ (കല്ലാച്ചി).
പത്താംതരം: ടി. ശറഫുദ്ദീന്‍, പേരോട് (നാദാപുരം). പ്ലസ്ടു: ഇ. സനീറ, കുമ്മങ്കോട് (നാദാപുരം). സ്‌കൂള്‍ വിഭാഗം; അഞ്ചാംതരം: കെ.കെ നൂര്‍ഷാന (നാദാപുരം). ഏഴാംതരം: ഇ.കെ ആദില്‍ മുഹമ്മദ്, ആ.ഇ.സി (കടമേരി). പത്താംതരം: എന്‍. നിഹാല്‍, ആര്‍.ഇ.സി (കടമേരി). പ്ലസ്ടു: കെ. ആസ്വിഫ (മുക്കം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."