ബി.ജെ.പി ദേശീയ കൗണ്‍സില്‍
ഉച്ചമയക്കത്തില്‍ പ്രതിനിധികള്‍; ആവേശം ചോര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം
കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് കടപ്പുറത്തു തടിച്ചുകൂടിയ ജനസഞ്ചയത്തിനൊപ്പം രാജ്യത്തെ മൊത്തം ജനങ്ങളെയും ഹരംകൊള്ളിച്ച പ്രധാനമന്ത്രി രïാം ദിവസം നിരാശപ്പെടുത്തി. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സമാപന ദിവസമായ ഇന്നലെ ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷ ചടങ്ങിലെ പ്രസംഗമാണു പതിവുശൈലിയില്‍ നിന്നു വേറിട്ടുനിന്നത്.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ആശയാദര്‍ശങ്ങളായ ഏകാത്മക മാനവികത, ഗരീബി കല്യാണ്‍, അന്ത്യോദയ തുടങ്ങിയവയില്‍ ഊന്നി പാവപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കുമായി ഒട്ടേറെ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സി.പി.എം അക്രമത്തിനെതിരേ പ്രതികരിക്കാനാണു പ്രധാനമന്ത്രി പ്രസംഗത്തിലൂടെ ശ്രമിച്ചത്. അതുതന്നെ മിതമായ ഭാഷിയിലും. ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്ന പ്രതിനിധികളെ ഉണര്‍ത്താന്‍ പ്രധാനമന്ത്രിയുടെ ഒരു മണിക്കൂര്‍ നീï പ്രസംഗത്തിനായില്ല.
കടപ്പുറത്തെ പൊതുസമ്മേളന വേദിയില്‍ ഊര്‍ജസ്വലതയോടെ പതിവു ശരീരഭാഷയുമായി മോദി ജനങ്ങളെ ആകര്‍ഷിച്ചെങ്കില്‍ സ്വപ്നനഗരിയിലെ പ്രസംഗം ചടങ്ങുതീര്‍ക്കല്‍ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി പ്രസംഗിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളില്‍ ചിലര്‍ നല്ല ഉറക്കത്തിലായിരുന്നു. മൂവി കാമറ അടുത്തെത്തുമ്പോള്‍ തൊട്ടടുത്തിരുന്നവര്‍ ഇവരെ തട്ടിവിളിക്കുന്നതു കാണാമായിരുന്നു.
ഉച്ചയ്ക്കു ശേഷം 2.30ഓടെയാണു സമാപന ചടങ്ങ് ആരംഭിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയില്‍ പ്രധാമന്ത്രി, അമിത്ഷാ, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിക്കൊïായിരുന്നു തുടക്കം. പിന്നീട് ജന്മശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനവും ഉപാധ്യായയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. ഇതിനുപിന്നാലെയായിരുന്നു പ്രധാനമന്ത്രി പ്രസംഗ പീഠത്തിലെത്തിയത്. പ്രസംഗം തീരുംമുന്‍പേ പ്രതിനിധികള്‍ കസേരകളില്‍ നിന്ന് എഴുന്നേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."