കശ്മിര്‍ സ്വപ്‌നം പാകിസ്താന്‍ ഉപേക്ഷിക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കശ്മിര്‍ സ്വപ്‌നം പാകിസ്താന്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കശ്മിര്‍ എന്ന സ്വപ്‌നം ഉപേക്ഷിക്കാന്‍ പാകിസ്താന്‍ തയാറാകണം. കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എന്നും അങ്ങിനെത്തന്നെ ആയിരിക്കുകയും ചെയ്യും
പാകിസ്താനോട് സൗഹൃദം സ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിച്ചപ്പോളെല്ലാം തിരികെ കിട്ടിയത് ഭീകരതയാണ്. അതിന്റെ മികച്ച ഉദാഹരണമാണ് ബഹദൂര്‍ അലിയും പത്താന്‍കോട്ടും ഉറിയുമെല്ലാം. ബഹദൂര്‍ അലി എന്ന ഭീകരന്‍ ഇപ്പോള്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്. ഇതു മാത്രം മതി അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ ഭീകരവാദത്തിനുള്ള തെളിവ്. തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രങ്ങള്‍ ലോകഭൂപടത്തില്‍ ഉണ്ടാവരുതെന്നും സുഷമ സ്വരാജ് പറഞ്ഞു.
പാകിസ്താന്‍ പ്രധാനമന്ത്രി പറയുന്നു ഇന്ത്യ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്ന്. എന്താണ് മുന്‍വിധിയെന്ന് അവര്‍ വ്യക്തമാക്കണം. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്താനെ ക്ഷണിച്ചു. ഈദ് ദിനത്തില്‍ ആശംസ അറിയിച്ച് സന്ദേശം അയച്ചു. പാക് ക്രിക്ക്റ്റ്് ടീമിന് ആശംസകള്‍ നേര്‍ന്നു. എന്നാല്‍ തിരിച്ചുകിട്ടിയത് പത്താന്‍കോട്ടും ഉറിയും മാത്രം.
#WATCH: "Kashmir is an integral part of India, and will always be. Pakistan should stop dreaming", says EAM Sushma Swaraj at #UNGA pic.twitter.com/1OYsdks4vf
— ANI (@ANI_news) September 26, 2016
മറ്റുള്ളവര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്നു പറയുന്നവര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ബലൂചിസ്താനില്‍ ഉള്‍പ്പെടെ നടക്കുന്ന അങ്ങേയറ്റം മോശമായ അതിക്രമങ്ങള്‍ അവിടെ കാണാം.
നമുക്കിടയിലും ഉണ്ട് തീവ്രവാദത്തിന്റെ ഭാഷ സംസാരിക്കുന്നവര്‍, ഭീകരവാദത്തെ പരിപോഷിപ്പിക്കുന്നവര്‍, ഭീകരതയെ കൊണ്ടുനടക്കുന്നവര്‍, തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവര്‍. അത്തരം രാഷ്ട്രങ്ങള്‍ക്ക് ലോക ഭൂപടത്തില്‍ സ്ഥാനം ഉണ്ടായിരിക്കരുത്.
നാം നമ്മുടെ എതിരഭിപ്രായങ്ങളെല്ലാം മറന്ന് ഭീകരതയ്‌ക്കെതിരേ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതൊരു അസാധ്യ പ്രവര്‍ത്തിയൊന്നുമല്ല. നമ്മള്‍ ഒരുമിച്ചാല്‍ ഭീകരത തുടച്ചുനീക്കാവുന്നതേയുള്ളു. അതിനുള്ള കഴിവു നമുക്കുണ്ട്. നമുക്കതു ചെയ്‌തേ മതിയാകൂ.നിരപരാധികളെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാകില്ല.
ചില രാജ്യത്തേയും ജനങ്ങളേയും ബാധിക്കുന്ന വിഷയം എന്നതിനപ്പുറം ഭീകരവാദം മനുഷ്യത്വത്തിന്റെ വേരറുക്കുന്ന ഒന്നായി തീര്‍ന്നു. അതു നിഷ്‌കളങ്കതയെ ഉന്നംവയ്ക്കുന്നു. വിവേചനമില്ലാതെ കൊന്നൊടുക്കുന്നു. ഭീകരവാദം മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനമാണെന്ന് നമ്മള്‍ മനസിലാക്കണം.
ലോകം കഴിഞ്ഞ കുറേ കാലമായി ഭീകരവാദത്തിന്റെ വിപത്തുകളെ കാണുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉറിയില്‍ ഞങ്ങളും അത് അനുഭവിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആരംഭിച്ചതുതന്നെ കലുഷിതമായ അന്തരീക്ഷത്തിലാണ്. എന്നാല്‍ യോജിപ്പിലൂടേയും ഐക്യത്തോടെയും നിന്ന് നമുക്ക് ഇതു മാറ്റിയെടുക്കാവുന്നതേയുള്ളു. നാളെയെന്തു സംഭവിക്കും എന്നത് ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുമെന്നും സുഷമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."