ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊതുകുവല കരുതി വരണം
പുതുനഗരം: ചിറ്റൂര്‍ താലൂക്ക് ആശുപത്രയില്‍ കുട്ടുകളുടെ വാര്‍ഡ് ഉള്‍പെടുള്ള വാര്‍ഡുകളിലാണ് കിടത്തി ചികില്‍സക്ക് വരുന്ന രോഗികള്‍ കൊതുകുവല കരുതേണ്ട അവസ്ഥയില്‍. ആശുപത്രി മുഴുവനും കാടുപുടിച്ചുകിടക്കുന്നതാണ് കൊതുകുകള്‍ വര്‍ധിക്കുവാന്‍ കാരണം. ഇതിനായി കിട്ടികളുടെ വാര്‍ഡില്‍ കൊതുകുവല സ്ഥാപിക്കുന്നതിന് മരക്കമ്പുകള്‍ കൊണ്ട് സജ്ജീകരണങ്ങള്‍ നടത്തിയാണ് രോഗിയും കൂട്ടിരുപ്പുകാരും വാര്‍ഡില്‍ കഴിയുന്നത്. കാടുപിടിച്ചുകിടക്കുന്ന താലൂക്ക് ആശുപത്രിയുടെ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നാവശ്യപെട്ടുകൊണ്ട് രോഗികള്‍ ആശുപതി സൂപ്രണ്ടിന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടികളുടെ വാര്‍ഡിനുപുറകിലും ക്ഷയഗോഗ ക്ലിനിക്കിന്റെ സമീപങ്ങളിലുമാണ് കുറ്റിക്കാട് വളര്‍ന്നിരിക്കുന്നത്.
ഇതുകൂടാതെ മലിനജലവും കെട്ടിനില്‍ക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ ഒ.പി.യിലെത്തുന്നവരും കൊതുകുകടിമൂലം പ്രയാസപെടുകയാണ്. ആശുപത്രി കെട്ടിടങ്ങള്‍ക്കു മുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും. ആശുപത്രി മാലിന്യങ്ങള്‍ കൂന്നുകൂട്ടിയിടുന്നതുമാണ് കൊതുകു ശല്യത്തിനുകാരണമെന്നും ഇതിനെതിരേ അശുപത്രി അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് വിവധ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."