വൃക്ക, കരള്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി
തിരുവനന്തപുരം:വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ70 ഡിസ്‌പെന്‍സറികള്‍ മോഡല്‍ ഡിസ്പന്‍സറികള്‍ ആക്കുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട്, വയനാട് ജില്ലകളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ആറു മാസത്തിനകം നികത്തും. ഈ ജില്ലകളില്‍ നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ ലീവെടുത്തു പോകുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. ഇത് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടു വയ്ക്കും.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ മേഖലയില്‍ കിട്ടാനില്ല. ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കണ്ടെത്തി നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്.
ഇവരുടെ സേവനം മൂന്ന് വര്‍ഷം സംസ്ഥാനത്തിനു ലഭിക്കത്തക്ക വിധത്തില്‍ ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."