എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
യു.ജി പ്രവേശനം
30 വരെ നീട്ടി
ഡിഗ്രി പ്രവേശനം ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു. ഏകജാലകം വഴിയുള്ള മൂന്നാം ഫൈനല്‍ അലോട്‌മെന്റിന് 28 വരെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പറും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇന്നുമുതല്‍ 28നു വൈകിട്ട് അഞ്ചുവരെ പുതുതായി ഓപ്ഷന്‍ നല്‍കാം.
മൂന്നാം ഫൈനല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ലോഗിന്‍ ചെയ്ത ശേഷം നേരത്തെ നല്‍കിയ അപേക്ഷയിലുള്ള തെറ്റുകള്‍ തിരുത്തുകയും പുതുതായി ഓപ്ഷന്‍ നല്‍കുകയും ചെയ്യാം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റ്ഔട്ട് സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മൂന്നാം ഫൈനല്‍ അലോട്‌മെന്റ് ലിസ്റ്റ് 29നു പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കുന്നവര്‍ 30നു മുന്‍പായി ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം. 30നു പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങളനുസരിച്ച് ഇത്തവണ മുതല്‍ കോളജുകളില്‍ സ്‌പോട് അലോട്‌മെന്റ് അനുവദിക്കില്ല. ഇതിനാല്‍ യു.ജി പ്രോഗ്രാമുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഫൈനല്‍ അലോട്‌മെന്റിലൂടെ ഓപ്ഷനുകള്‍ നല്‍കണം. മാനേജ്‌മെന്റ് കമ്മ്യൂനിറ്റി ക്വാട്ടകളിലെ പ്രവേശന നടപടിക്രമങ്ങളും 30നകം പൂര്‍ത്തീകരിക്കണം.
പരീക്ഷാ തിയതി
ഒന്നുമുതല്‍ നാലുവരെ വര്‍ഷത്തെ ബി.പി.ടി(പഴയ സ്‌കീം - 2008നു മുന്‍പുള്ള അഡ്മിഷന്‍) അവസാന മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഒക്ടോബര്‍ 26ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ എം.ടെക് (എല്ലാ ബ്രാഞ്ചുകളും-2013, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഒക്ടോബര്‍ 14ന് ആരംഭിക്കും.
നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് പരീക്ഷാ കേന്ദ്രം
നാലാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 28ന് ആരംഭിക്കും. കോതമംഗലം മാര്‍ ബസേലിയോസ് കോളജ് ഓഫ് നഴ്‌സിങ്, കടവന്ത്ര ഇന്ദിരാ ഗാന്ധി കോളജ് ഓഫ് നഴ്‌സിങ്, എറണാകുളം ലിസി കോളജ് ഓഫ് നഴ്‌സിങ്, നെടുങ്കണ്ടം എസ്.എം.ഇ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യൂക്കേഷന്‍ എന്നിവിടങ്ങള്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ ഗാന്ധിനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യൂക്കേഷനില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്‌സിങ്, തിരുവല്ല ടി.എം.എം കോളജ് ഓഫ് നഴ്‌സിങ് എന്നീ കേന്ദ്രങ്ങള്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുത്തവര്‍ പത്തനംതിട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യൂക്കേഷനില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി:
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി ത്രിവത്സര കോഴ്‌സിന് ഏതാനും സീറ്റ് ഒഴിവുണ്ട്. ബയോകെമിസ്ട്രികമിസ്ട്രി മെയിനോ സബ്‌സിഡിയറിയോ ആയുള്ള ഏതെങ്കിലും ലൈഫ് സയന്‍സ്ഹല്‍ത്ത് സയന്‍സ് ബയോളജിക്കല്‍ സയന്‍സ് ശാഖകളിലുള്ള 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍ 0481-6061012, 6061014.
ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, സൈബര്‍
ഫോറന്‍സിക്: സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിന്റെ കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകളില്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, സൈബര്‍ ഫോറന്‍സിക് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ംംം.രമു.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റില്‍ 27, 28 തിയതികളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481-2392928, 2391000.
ബി.എല്‍.ഐ.എസ്.സി സ്‌പോട് അഡ്മിഷന്‍
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 2016-17 വര്‍ഷത്തെ ബി.എല്‍.ഐ.എസ്.സി കോഴ്‌സിലേക്കുള്ള ഏതാനും സീറ്റുകളുടെ ഒഴിവിലേക്ക് 30ന് സ്‌പോട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10ന് കാംപസിലുള്ള ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ടു ഹാജരാകണം. 45 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 0481-2732948, 9747581437.
സ്‌പെഷല്‍ വിജിലന്‍സ് സ്‌ക്വാഡ് മീറ്റിങ് ഇന്ന്
യൂനിവേഴ്‌സിറ്റി പരീക്ഷകളില്‍ ക്രമക്കേടുകള്‍ തടയുന്നതിനായി പുനഃസംഘടിപ്പിച്ച സ്‌പെഷല്‍ വിജിലന്‍സ് സ്‌ക്വാഡിലെ കണ്‍വീനര്‍മാരുടെയും മെമ്പര്‍മാരുടെയും യോഗം ഇന്നു രാവിലെ 11ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടക്കും. കണ്‍വീനര്‍മാരും അംഗങ്ങളും പാസ്‌പോര്‍ട് സൈസ് ഫോട്ടോയുമായി മീറ്റിങ്ങില്‍ പങ്കെടുക്കണം.
സെക്യൂരിറ്റി നിയമനം: അഭിമുഖം
സര്‍വകലാശാലയുടെ കീഴിലുള്ള പുതുപ്പള്ളി സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ പ്രാദേശിക കേന്ദ്രത്തിലേക്കു ദിവസ വേതന അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ നിയമനത്തിന് ഒക്ടോബര്‍ അഞ്ചിന് ഇന്റര്‍വ്യൂ നടക്കും. ജില്ലാ സൈനിക ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും 2016 ജനുവരി ഒന്നിന് 54 വയസ് തികയാത്തവരുമായ വിമുക്തഭടന്മാര്‍ക്കു പങ്കെടുക്കാം. അന്നേദിവസം രാവിലെ 10.30ന് റീജ്യനല്‍ ഡയറക്ടറുടെ ഓഫിസില്‍ വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0481-2353152, 2353126.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."