ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് വ്യക്തിത്വ വികസന പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു.
അഭിരുചിക്കനുസരിച്ച് ഉപരിപഠന മേഖലകള്‍ തിരഞ്ഞെടുക്കുക, വ്യക്തിത്വ രൂപീകരണം തുടങ്ങിയവയാണ് ക്യാംപിന്റെ മുഖ്യ ലക്ഷ്യം. പങ്കെടുക്കുന്നവര്‍ ഒന്നാം ദിനം രാത്രി ക്യാംപില്‍ താമസിക്കേണ്ടതാണ്. വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മറ്റുള്ളവര്‍ക്ക് മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം.
30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ള മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ബി.പി.എല്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഒരു ക്യാംപില്‍ പരമാവധി 100 വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം, നേതൃത്വ പാടവം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ പരിശീലകര്‍ ക്യാംപില്‍ നേതൃത്വം നല്‍കും. സ്‌കൂള്‍ മേലധികാരിയുടെ മേലൊപ്പോടുകൂടി ഡെപ്യൂട്ടി കലക്ടര്‍ ( ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ടറേറ്റ്, ഇടുക്കി എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോറം വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."