ഹൃദയരോഗ നിര്‍ണയ ക്യാംപ്
കുന്നംകുളം: ലോകഹൃദയദിനത്തോടനുബന്ധിച്ച് കുന്നംകുളം യൂണിറ്റി ഹാര്‍ട്ട് കെയര്‍-യൂണിറ്റി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 29 ന് മാരത്തോണ്‍ നടത്തവും സൗജന്യ ഹൃദയരോഗ നിര്ണ്ണയക്യാംപും സെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് യൂണിറ്റി ആശുപത്രിയില്‍ അവസാനിക്കുന്ന മാരത്തോണ്‍ നടത്തം കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന് ഫ്ളാഗ് ഓഫ് ചെയ്യും.
രാവിലെ ഏട്ട് മണി മുതല്‍ ആശുപത്രി ഹാര്‍ട്ട് കെയര്‍ യൂണിറ്റില്‍ വെച്ച് സൗജന്യമായി ഹൃദയരോഗ നിര്ണ്ണയക്യാംപ് നടത്തും. നിത്യജീവിതത്തില്‍ പാലിക്കേï ജീവിത ക്രമീകരണങ്ങളെ കുറിച്ചും ഹൃദയ അസുഖങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവാന്ന്മാരാക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. മുന്‍ എം.എല്‍.എ.ബാബു.എം.പാലിശ്ശേരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗ വിദഗ്ധന്‍ ഡോ.പി.സി അഖില്‍ സെമിനാറിന് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിറ്റി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ആര്.എം.വര്‍മ്മ, ഡോക്ടര്‍മാരായ പി.സി അഖില്‍, സുജയ് സിദ്ധന്, ബി.സുശാന്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."