സാന്ത്വന ചികിത്സാ രംഗത്ത് 15 വര്‍ഷത്തെ തിളക്കവുമായി മേലാറ്റൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്
മേലാറ്റൂര്‍: സന്നദ്ധ സേവനത്തിന്റെ മാതൃകയായി ആതുരസേവന വഴിയില്‍ മേലാറ്റൂര്‍ പാലിയേറ്റിവ് ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടു. 2002ല്‍ പ്രവര്‍ത്തനമാരംഭിച്ച സെന്ററിനു കീഴില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി 350ലേറെ രോഗികള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
മേലാറ്റൂര്‍, കീഴാറ്റൂര്‍, വെട്ടത്തൂര്‍, എടപ്പറ്റ, പഞ്ചായത്തുകളാണ് സെന്ററിന്റെ പരിധിയിലുള്ളത്. മാറാവ്യാധി മൂലം അവശത അനുഭവിക്കുന്നവരും, പരിചരണം ആവശ്യമായവരുമായ ജനങ്ങള്‍ക്കു സാന്ത്വനമേകാനും അശരണരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സെന്ററിനു കീഴില്‍ നടന്നു വരുന്നു. പാലിയറ്റീവ് കെയറിനു കീഴില്‍ നടത്തപ്പെടുന്ന കേരളത്തിലെ തന്നെ ആദ്യത്തെ ഡയാലിസിസ് സെന്റര്‍ മേലാറ്റൂരിലാണ്.
മാസംതോറും ആറര ലക്ഷത്തിലേറെയാണ് സെന്ററിന്റെ പ്രവര്‍ത്തന ചെലവ്. പ്രധാനമായും ബോക്‌സ് കളക്ഷന്‍, മാസാന്ത വരിസംഖ്യ, ഡോണേഷന്‍, സ്‌കൂള്‍ കളക്ഷന്‍ തുടങ്ങിയവയിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. മേലാറ്റൂര്‍ ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലേക്ക് രോഗികളെ എത്തിക്കാനും വീടുകളില്‍ നേരിട്ടെത്തി പരിചരിക്കാനും പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സജ്ജരാണ്. സാന്ത്വന ചികില്‍സാ രംഗത്ത് വിപുലമായ പദ്ധതികളാണ് സെന്ററിനു കീഴില്‍ നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."