പൊന്നാനി നഗരസഭയുടെ വാര്‍ഷികപദ്ധതി സമര്‍പ്പണം പൂര്‍ത്തിയായില്ല
പൊന്നാനി: നഗരസഭക്ക് വാര്‍ഷികപദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതോടെ ഫണ്ടുകള്‍ നഗരസഭക്ക് നഷ്ടമാകുമെന്ന് ആശങ്ക. വാര്‍ഷിക പദ്ധതി സമര്‍പ്പിക്കുന്നതിന് ഒന്നിലധികം തവണ തീയതി നീട്ടിനല്‍കിയെങ്കിലും പദ്ധതിസമര്‍പ്പണം പൂര്‍ത്തിയാക്കാന്‍ പൊന്നാനി നഗരസഭക്ക് കഴിഞ്ഞിരുന്നില്ല. വാര്‍ഷിക പദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങുന്നതിനുള്ള അവസാന തിയതി ഈ മാസം ഒന്‍പതിനാണ് അവസാനിച്ചത്.
വിവിധ പദ്ധതികളിലൂടെ ലഭിക്കേണ്ട കോടികളാണ് ഇത്തരത്തില്‍ നഷ്ടമാവുക. തിടുക്കത്തില്‍ ഈ മാസം മുപ്പതിന് മുമ്പ് അംഗീകാരം നേടിയാല്‍ തന്നെ പദ്ധതി തുകയുടെ 10 ശതമാനം വെട്ടിക്കുറക്കും.
നിശ്ചിത ദിവസത്തിനകം അംഗീകാരം നേടിയെടുക്കാനാകാത്തത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭയില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് സമയത്തിനുള്ളില്‍ വാര്‍ഷികപദ്ധതി സമര്‍പ്പണം വൈകാന്‍ ഇടയാക്കിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."