കണ്ണപുരം കയര്‍ തൊഴിലാളി സമരം 42ാം ദിവസത്തിലേക്ക്
ചെറുകുന്ന്: കണ്ണപുരം അയ്യോത്തെ കയര്‍ വ്യവസായ സഹകരണ സംഘത്തിലെ കയര്‍ പിരിക്കുന്ന തൊഴിലാളികളുടെ സമരം 42ാം ദിവസത്തിലേക്ക്. ശനിയാഴ്ച ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ വീïും സമരത്തിലിറങ്ങിയത്. 20 വര്‍ഷമായി കയര്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് തുച്ഛമായ കൂലിയാണ് ലഭിക്കുന്നത്. കയര്‍ വ്യവസായം നഷ്ടത്തിലാണെന്ന് പറഞ്ഞ് മൂന്നു തവണയായി കൂലി കുറച്ചാണു നല്‍കുന്നതെന്ന് പറയുന്നു. ആദ്യം കിലോക്ക് 50 രൂപയും പിന്നിട് 23.30 പൈസയും, 17.50 പൈസയും ഓഗസ്റ്റ് മുതല്‍ ഇത് 13.50 പൈസയുമാക്കി കുറയ്ക്കുകയുമായിരുന്നു. എന്നാല്‍ സൊസൈറ്റി എല്ലാം ശരിയാക്കിതരാം എന്ന് പറഞ്ഞ് വീïും തങ്ങളെ കബളിപ്പിക്കുകയാണെന്ന് സമരക്കാര്‍ പറയുന്നു. തൊഴിലാളികളുടെ വിട്ടില്‍ ചെന്ന് സമരം അവസാനിപ്പിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുï്. എന്നാല്‍ ജില്ലയിലെ മിക്ക കയര്‍ വ്യവസായ കേന്ദ്രങ്ങളും നഷ്ടത്തിലാണെന്നും ഇതിലധികം കൂലി നല്‍കാന്‍ കഴിയില്ലെന്നുമാണ് മനേജ്‌മെന്റിന്റെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."