HOME
DETAILS

കിഫ്ബി വഴി നടപ്പാക്കാന്‍ ലഭിച്ചത് 6500 കോടിയുടെ പദ്ധതികള്‍

  
backup
September 27 2016 | 18:09 PM

%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

തിരുവനന്തപുരം:  കിഫ്ബി (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)  വഴി നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ 6500 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയെ അറിയിച്ചു.  2016-17 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടാം മാന്ദ്യ വിരുദ്ധ പാക്കേജ് പ്രകാരമുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടെ അടിസ്ഥാനത്തിലാണിത്. ചുരുങ്ങിയത് നൂറുകോടിക്ക് മേല്‍ ചെലവ് വരുന്ന അടിസ്ഥാന സൗകര്യ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുന്നത്. വിശദമായ പ്രോജക്ട് പഠനം നടത്തിയശേഷം ഇവയില്‍നിന്നും യോഗ്യമായ പദ്ധതികള്‍ ശുപാര്‍ശ ചെയ്യുന്ന മുറയ്ക്ക് സാമ്പത്തിക സഹായം നല്‍കും. ഇതിനു പുറമേ സര്‍ക്കാര്‍ അംഗീകാരത്തോടെ ലഭിക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ ബോര്‍ഡിന്റെ അംഗീകാരത്തിനു വിധേയമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയുടെ അനൗദ്യോഗിക അംഗങ്ങളായി സുശീല്‍ ഖന്ന, സി.പി ചന്ദ്രശേഖര്‍, ജെ.എം ഗുപ്ത, ബാബുപോള്‍, സലിം ഗംഗാധരന്‍ എന്നിവരെ നിശ്ചയിച്ചിട്ടുണ്ട്. കിഫ്ബിയുടെ ആദ്യ യോഗം ഉടന്‍ ചേരും.
കിഫ്ബി വഴി സമാഹരിക്കുന്ന ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കില്ലെന്നും ദേശസാല്‍കൃത ബാങ്കുകളിലോ ദേശീയ  ഏജന്‍സികളിലോ ആകും നിക്ഷേപിക്കുകയെന്നും മന്ത്രി അറിയിച്ചു. റൈസ് പാര്‍ക്കുള്‍പ്പെടെയുള്ളവ സ്ഥാപിക്കുന്നതിന് കിഫ്ബി ഫണ്ട് ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്കായിരിക്കും ഫണ്ട് ലഭ്യമാക്കുക.  കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാട്ടര്‍ അതോറിറ്റിയുടെ കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. ഇതിന് 2000 കോടി ചെലവഴിക്കും. ഇതോടൊപ്പം പുതിയ കുടിവെള്ള പദ്ധതികളും ഏറ്റെടുക്കും. അധിക നിര്‍മാണം വരുമ്പോള്‍ 10,000 കോടി ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു. കിഫ്ബിയിലൂടെ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഭരണ പ്രതിപക്ഷ  വിവേചനമുണ്ടാകില്ലെന്നും ഓരോ മണ്ഡലത്തിനും കുറഞ്ഞത് 70 കോടി ലഭിക്കുമെന്നും പേരായ്മയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിക്ക് ധനം സമാഹരിക്കുന്നതിനായി പ്രവാസി മലയാളികള്‍ക്ക് വേണ്ടി കെ.എസ്.എഫ്.ഇയ്ക്ക് വിദേശ ചിട്ടി നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം പ്രവാസി മലയാളികളെ ചിട്ടി ചേര്‍ക്കുന്നതിലൂടെ ആദ്യവര്‍ഷം 25,000 കോടിയുടെ വിറ്റുവരവുണ്ടാകും. ഇതില്‍ നിന്ന് 5000 കോടി കിഫ്ബിയില്‍ നിക്ഷേപിക്കാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയും. എന്‍.ആര്‍.ഐ ബോണ്ടുകള്‍ അധികം താമസിക്കാതെ ഇറക്കാന്‍ കഴിയുമെന്നും ധനമന്ത്രി മറുപടി നല്‍കി.
അതേസമയം കോഴിക്കോട് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി പണം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച യോഗം വിളിച്ചപ്പോള്‍ ഭൂമിയുടെ വില സംബന്ധിച്ച് അക്കത്തില്‍ തെറ്റുപറ്റിയിട്ടുണ്ട്. അമിത വില നല്‍കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago