HOME
DETAILS

അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നതായി റിപ്പോര്‍ട്ട്

  
backup
September 27 2016 | 19:09 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ ശക്തിപ്രാപിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പ്രത്യേക പരിശീലനം ലഭിച്ചവരും അട്ടപ്പാടിയുടെ ഭൂമിശാസ്ത്രവും ഇവരുടെ നീക്കങ്ങളും കൃത്യമായി തിരിച്ചറിയാന്‍ കഴിവുള്ളവരുമായ മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ അടുത്തിടെ സ്ഥലംമാറ്റിയിരുന്നു. ഈ അവസരം മുതലെടുത്ത് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പ്രവര്‍ത്തനമേഖല മാറ്റിയിരുന്ന മാവോയിസ്റ്റുകള്‍ കേരള വനാതിര്‍ത്തി കടന്ന് സംസ്ഥാനത്ത് പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാവോയിറ്റ് വേട്ടയില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച ഡിവൈ.എസ്.പി വാഹിദ്, സി.ഐ ദേവസ്യ, എസ്.ഐ ബോബന്‍ മാത്യു എന്നിവരെയാണ് വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയത്.
ആദിവാസി ഊരുകളിലാണ് നേരത്തേ മാവോയിസ്റ്റുകള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇത്തരം മേഖലകള്‍ കണ്ടെത്തി ആദിവാസികളുമായി സൗഹൃദംസ്ഥാപിച്ച് അവരെ പൊലിസിന്റെ സഹായികളാക്കി മാറ്റിയെടുക്കുകയാണ് വാഹിദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചെയ്തിരുന്നത്.
കോളനികളില്‍ ടെലിവിഷന്‍സെറ്റ് സ്ഥാപിച്ചും കുടിവെള്ളപദ്ധതി നടപ്പാക്കിയും കുടുംബ സദസ്സുകള്‍ സംഘടിപ്പിച്ചുമൊക്കെയാണ് അട്ടപ്പാടിയില്‍ പൊലിസ് ആദിവാസികളുമായി ചങ്ങാത്തം ഉണ്ടാക്കിയെടുത്തത്.
വിദൂര ദിക്കുകളിലുള്ള കുറുംബ ഊരുകളിലാണ് മാവോയിസ്റ്റുകള്‍ സ്ഥിരമായി വന്നുപോയിരുന്നത്. ഇരുള വിഭാഗങ്ങളുടെ ഊരുകളിലും മോശമല്ലാത്ത സ്വാധീനം മാവോയിസ്റ്റുകള്‍ ഉണ്ടാക്കിയെടുത്തിരുന്നു.
മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായി അവരോടൊപ്പം ചേര്‍ന്ന ആദിവാസി യുവാക്കള്‍ പൊലിസ് പിടിയിലായിട്ടും അവരെ ജയിലിലേക്കയക്കാതെ മാനസാന്തരത്തിനുള്ള കൗണ്‍സിലിങ് നടത്തി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അവരെ പൊലിസിനെ വിവരം അറിയിക്കുന്നവരായി മാറ്റിയെടുത്തിരുന്നു.
ഇവരിലൂടെ പിന്നീട് മാവോയിസ്റ്റുകളുടെ പല നീക്കങ്ങളും നേരത്തേതന്നെ അറിയാന്‍ പൊലിസിന് കഴിഞ്ഞു. ഇക്കാലയളവില്‍ ഊരുകളില്‍ കറന്റ് പോയാല്‍ പോലും ആദിവാസികള്‍ ആദ്യം ബന്ധപ്പെട്ടിരുന്നത് അഗളിയിലെ പൊലിസ് ആസ്ഥാനത്തായിരുന്നു. ആദിവാസി മേഖലകളില്‍ അപരിചിതരായ ആര് വന്നുപോയാലും പൊലിസ് അത് കൃത്യമായി മനസ്സിലാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രതയും നിരീക്ഷണവും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
ഇതിനിടെ ഇന്നലെ അട്ടപ്പാടിയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘം വീടുകളിലെത്തി ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചോടെ പുലിയറയ്ക്കും കുറവന്‍പാടിക്കും ഇടയില്‍ മുത്തുകുളം വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വീടുകളിലാണ് ഇവര്‍ എത്തിയത്. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നത്.
യൂണിഫോം ധരിച്ചിരുന്ന ഇവരുടെ പക്കല്‍ ആയുധങ്ങളും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
വീടുകളില്‍ കയറിയ സംഘം ലഘുലേഖകള്‍ വിതരണം ചെയ്തതിനൊപ്പം പ്രവര്‍ത്തനലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. സംഘാംഗങ്ങള്‍ മധുര സ്വദേശികളാണെന്നും ഒപ്പം 40 പേരുണ്ടെന്നും പല ഗ്രൂപ്പുകളായാണു പ്രവര്‍ത്തനമെന്നും ഇവര്‍ വിശദീകരിച്ചു. ആദ്യം കയറിയ വീട്ടില്‍നിന്നു ചായ ആവശ്യപ്പെട്ടു. കട്ടന്‍ചായ കുടിച്ചശേഷം അരിയും സാധനങ്ങളും ആവശ്യപ്പെട്ടു. അരി വാങ്ങിയില്ലെന്നു പറഞ്ഞപ്പോള്‍ ഉള്ളതു മതിയെന്നായി. ആകെയുണ്ടായിരുന്ന മൂന്നു ഗ്ലാസ് അരിയും കൊണ്ടാണു മടങ്ങിയത്. പുലിയറയ്ക്കുള്ള വഴിയും ചോദിച്ചാണു സംഘം പോയത്. പുലിയറ ഭാഗത്തുനിന്ന് തുമ്പപ്പാറ വഴി മുത്തുകുളം വനമേഖലയില്‍ പ്രവേശിക്കാം.
അവിടെ നിന്നു നിലമ്പൂരിലേക്കും തമിഴ്‌നാട്ടിലേക്കും കടക്കാം. ഇന്നലെ നിലമ്പൂര്‍ മുണ്ടക്കടവില്‍ പൊലിസുമായി ഏറ്റുമുട്ടല്‍ നടത്തിയത് ഇവരോടൊപ്പമുള്ളവരാണോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.

വെടിവയ്പ്പ്: മാവോവാദികളെന്ന്
സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു


കരുളായി: കരുളായി വനത്തിലെ മുണ്ടക്കടവ് കോളനിക്കുസമീപം പൊലിസും മാവോവാദികളെന്ന് സംശയിക്കുന്നവരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍, ഇവര്‍ യോഗംചേര്‍ന്ന ഹാളില്‍ നിന്ന് രണ്ടു ലഘു ലേഖകളും നാല് പോസ്റ്ററുകളും  സി.പി.ഐ മാവോവാദികള്‍ എന്നെഴുതിയ ഒരു വെള്ള ബാനറും പൊലിസ് കണ്ടെത്തി. ഇന്നലെ പതിനൊന്നോടെ ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയും പെരിന്തല്‍മണ്ണ ഡി വൈ.എസ്.പി മോഹനചന്ദ്രനും സ്ഥലത്തെത്തി. സംഘത്തിലുണ്ട@ായിരുന്ന സോമന്‍ എന്നയാളെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മറ്റുള്ളവരെല്ലാം ഇതരസംസ്ഥാനക്കാരാണെന്നാണ് സൂചന. നിരന്തരമായി മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയാണിത്. ഒരാഴ്ച മുന്‍പ് മു@ണ്ടക്കടവില്‍നിന്ന് ര@ണ്ടു കിലോമീറ്റര്‍ അകലെയുള്ള ഉച്ചക്കുളം കോളനിയില്‍ മാവോവാദികളെത്തിയതായി പരാതിയുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി 8.50 ഓടെയാണ് പൊലിസിനുനേരെയും തിരിച്ചും വെടിവയ്പ്പുണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ കോളനിയിലെത്തിയ ഒരു വനിതയുള്‍പ്പെടെയുള്ള ഏഴംഗ സംഘം ആദിവാസികളുടെ യോഗം വിളിച്ചിരുന്നു.
ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യയുടെയും കരുവാരക്കുണ്ട് എസ്.ഐ ജ്യോതീന്ദ്രകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിനു നേരെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago