സി.ബി.എസ്.ഇ പുതിയ പരീക്ഷാ നിബന്ധനകള്‍; പതിനൊന്നാം ക്ലാസില്‍ നിന്നും വിദ്യാര്‍ഥികള്‍ പത്താം ക്ലാസിലേക്ക്
ജിദ്ദ: സി.ബി.എസ്.ഇയുടെ പുതിയ പരീക്ഷാ നിബന്ധനകള്‍ കാരണം പതിനൊന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ വീണ്ടും പത്താം ക്ലാസിലേക്ക്. മാര്‍ച്ചിലെ ബോര്‍ഡ് പരീക്ഷയ്ക്കു മുന്‍പ് സ്‌കൂളുകള്‍ നടത്തിയ യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ 11-ാം ക്ലാസിലേക്കു പ്രവേശനം നേടിയവര്‍ക്കാണ് ഈ ദുര്‍ഗതി. സഊദിയിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലുമായി 50 ലധികം വിദ്യാര്‍ഥികളാണ് തരംതാഴ്ത്തപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് ജൂലൈയില്‍ നടത്തിയ സപ്ലിമെന്ററി പരീക്ഷയിലും വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല.
സി.ബി.എസ്.ഇ ചട്ടമനുസരിച്ച് ഇവര്‍ അടുത്തവര്‍ഷം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തി വീണ്ടും പത്താം ക്ലാസ് പരീക്ഷ എഴുതണമെന്നാണ് നിബന്ധന. എന്നാല്‍ സഊദിയിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സി.ബി.എസ്.ഇ ബോര്‍ഡ് അധികൃതരെ കണ്ട് പ്രത്യേക അനുമതി വാങ്ങിയതിനെത്തുടര്‍ന്ന് ഇവര്‍ക്ക് സ്‌കൂളില്‍ തന്നെ പഠനവും തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അധ്യയനവര്‍ഷം മുതലാണ് സി.ബി.എസ്.ഇ പുതിയ നിബന്ധന നടപ്പാക്കിയത്. എന്നാല്‍ ഇതിനു വേണ്ടരീതിയില്‍ രക്ഷിതാക്കളോ വിദ്യാര്‍ഥികളോ ശ്രദ്ധ നല്‍കാത്തതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്കു കാരണം. ഒന്‍പത്, പത്ത് ക്ലാസുകാരെയാണ് പുതിയ നിബന്ധന ബാധിക്കുക. ഇതുപ്രകാരം എസ്.എ വണ്‍, എസ്.എ ടു പരീക്ഷകളില്‍ ഏതെങ്കിലും ഒന്നെഴുതാതിരുന്നാല്‍ വിദ്യാര്‍ഥികള്‍ക്കു അടുത്ത ക്ലാസിലേക്കുള്ള യോഗ്യത നഷ്ടപ്പെടും. കൂടാതെ രണ്ടു പരീക്ഷകളിലുംകൂടി ഓരോ വിഷയത്തിനു മിനിമം 25 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ്.എ പരീക്ഷകളിലും എഫ്.എ പരീക്ഷകളിലുംകൂടി 33 ശതമാനം മാര്‍ക്ക് വേണമെന്നതും അടുത്ത ക്ലാസിലേക്കുള്ള യോഗ്യതയുടെ മാണണ്ഡമാണ്. നിലവില്‍ ജൂലൈയില്‍ നടത്തിയ സപ്ലിമെന്ററിയും വിജയിക്കാത്ത 50 ലധികം കുട്ടികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്. പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷക്കു മുന്നോടിയായി നടത്തിയ സ്‌കൂള്‍തല പ്രിലിമിനറി പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവരെല്ലാം 11 ാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. സി.ബി.എസ്.ഇ ബോര്‍ഡ് മാര്‍ച്ചില്‍ നടത്തിയ പരീക്ഷയിലും സപ്ലിമെന്ററിയിലും പരാജയപ്പെട്ടതോടെയാണ് ഇവര്‍ക്ക് 11ല്‍ നിന്നും പത്താം ക്ലാസിലേക്ക് തന്ന വീണ്ടും മടങ്ങേടിവന്നത്. കണക്ക്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് അധികപേരും പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."