വടമുക്ക് എല്‍.പി സ്കൂളിന് പുതുജീവന്‍ നല്കാന് നാട്ടുകാര്‍ ഒന്നിക്കുന്നു
മാറഞ്ചേരി : നിരവധി പേര്‍ക്ക് വിദ്യാദീപം പകര്‍ന്നുനല്‍കിയ മാറഞ്ചേരി വടമുക്ക് എ.എം.എല്‍.പി സ്കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ക്കായി നാട്ടുകാര്‍ ഒരുങ്ങുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ തൊഴില്‍ദിനങ്ങളും സംഭാവന ചെയ്യും.
ആധുനിക സൗകര്യങ്ങളോടെ ഉന്നതഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും എന്ന ലക്ഷ്യത്തോടെ അന്‍പത് ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. ഒക്ടോബര്‍ 13ന് വൈകിട്ട് മൂന്നിനാണ് ചടങ്ങു നടക്കുക.
ഉദ്ഘാടന ചടങ്ങിന് മുമ്പായി ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്മായില്‍ വടമുക്ക്, ഇ ബാലകൃഷ്ണന്, സംഗീത രാജന് , കെ.വി ശരീഫ്, മുഹമ്മദുണ്ണി ഈനുദ്ദീന്‍, വി.വി ലൂസി, ടി .വി അബ്ബാസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."