ഒറ്റപ്പാലത്ത് വ്യത്യസ്ത അപകടങ്ങളില്‍ ഒരു മരണം; മൂന്നു പേര്‍ക്ക് പരുക്ക്
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ബസ് സ്റ്റാന്റില്‍ വച്ച് സ്വകാര്യ ബസിടിച്ച് വയോധികന് മരിച്ചതാണ് ഒരു സംഭവം.പാലപ്പുറം എസ്.ആര്.കെ നഗര്‍ നെയ്താത്ത് വീട്ടില്‍ ജനാര്ദ്ദനന് (86) ആണ് സ്റ്റാന്റില്‍ വച്ച് ബസ്സിടിച്ച് മരിച്ചത്.
രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.വേങ്ങേരി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പിലാത്തറയിലുള്ള സഹോദരിയെ കാണാന്‍ വേണ്ടി ബസ് കയറാനെത്തിയപ്പോള്‍ 'വൃന്ദാവന്‍ ' എന്ന ബസ്സിടിക്കുകയായിരുന്നു.വാരിയെല്ലിന് പരുക്കേറ്റ ഇദ്ദേഹത്തെ കണ്ണിയമ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരിച്ചു. പാലാട്ട് റോഡ് ജംഗ്ഷനില്‍ വച്ച് ഓട്ടോറിക്ഷയില്‍ ബസിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റതാണ് രണ്ടാമത്തെ അപകടം.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മായന്നൂര്‍ സ്വദേശി രാമചന്ദ്രനെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ യാത്രക്കാരായ മായന്നൂര്‍ തണലിലെ അന്തേവാസിയായ നന്ദിത (32) , ഐശ്വര്യ എന്നിവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴരക്ക് മയിലുംപുറത്ത് നിന്ന് വന്ന ബസ്സാണ് ഓട്ടോയില്‍ ഇടിച്ചത്. ഓട്ടോയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."