പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍
പാലക്കാട്: പ്ലസ്ടു പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ കേസില്‍ രണ്ട് വിദ്യാര്‍ഥികളെ ആലത്തൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. തൃപ്പാളൂര്‍ കൂട്ടമൂച്ചി ഗോവിന്ദ് (18) ,വെങ്ങന്നൂര്‍ ഉദരംകോട് മുഹമ്മദ് റിയാസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാവശ്ശേരി കെ.സി.പി.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജശ്രീയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പ്ലസ്ടു ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ഇന്നലെ നടന്ന ഫിസിക്സ് പരീക്ഷയ്ക്കിടെയാണ് സംഭവം.മുഹമ്മദ് റിയാസിനു പകരം പരീക്ഷയ്ക്കെത്തിയത് ഗോവിന്ദായിരുന്നു.
ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ മാറ്റി സീലും പതിച്ചിരുന്നു.പരീക്ഷാ ഹാളില്‍ എത്തിയ അധ്യാപികയ്ക്ക് സംശയം തോന്നിയതിനാല്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ആലത്തൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്കൂളിലെത്തിയ പൊലീസ് ഗോവിന്ദിനെ പരീക്ഷാ ഹാളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഗവ. വിക്ടോറിയ കോളജിലെ ഒന്നാം വര്‍ഷ ബി.എ. ഹിന്ദി വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."