HOME
DETAILS
MAL
വനിതാ കൗണ്‍സിലറെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി
backup
September 28 2016 | 05:09 AM
ഫറോക്ക്: വനിതാ മുനിസിപ്പല്‍ കൗണ്‍സിലറെ ഓഫിസ് ജീവനക്കാരന് ജാതിപ്പേരു വിളിച്ച് അപമാനിച്ചതായി പരാതി. ഫറോക്ക് നഗരസഭാ രണ്ടാം ഡിവിഷനിലെ കൗണ്‍സിലര്‍ പി. ഷീബയാണ് ഫറോക്ക് പൊലിസില്‍ പരാതി നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണു സംഭവം. സ്വന്തം ഡിവിഷനില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള വിഷയത്തില്‍ ഇതുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്ക് അഭിലാഷിനെ സമീപിച്ചപ്പോഴാണു ജാതിപ്പേരും മറ്റും വിളിച്ച് അപമാനിച്ചതെന്നാണു പരാതിയില്‍ പറയുന്നത്. കൗണ്‍സിലറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഫറോക്ക് എസ്.ഐ വിജയരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."