കുഷ്ഠരോഗ നിര്‍മാര്‍ജനയജ്ഞം രണ്ടിന് തുടങ്ങും
തൃശൂര്‍: കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കുഷ്ഠരോഗരഹിത കേരളം 2020ന്റെ ഭാഗമായുള്ള പ്രചാരണ പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ 11ന് പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്.എസില്‍ ഇ.ടി ടൈസണ്‍ എം.എല്‍.എ നിര്‍വഹിക്കും.
മൂന്നു വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിക്കും. അങ്കണവാടികളും സര്‍വേയില്‍ ഉള്‍പ്പെടും. അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ ഹെല്‍ത്ത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ജെ.പി.എച്ച്.എന്‍ എന്നിവര്‍ ത്വക് രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് സ്‌ക്രീനിങ് നടത്തുകയും രോഗബാധിതര്‍ക്ക് ത്വക്ക് രോഗക്യാംപില്‍ വിദഗ്ദരുടെ ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ പെരിഞ്ഞനം, വാടാനപ്പിള്ളി, എലിഞ്ഞിപ്ര എന്നീ ബ്ലോക്കുകളിലാണ് സ്‌കൂള്‍ സ്‌ക്രീനിങ് നടത്തുന്നത്. മൂന്നു ബ്ലോക്കുകളിലേയും എല്ലാ സ്‌കൂളിലും അങ്കണവാടികളിലും ഒക്‌ടോബര്‍ എട്ടിനകം സ്‌ക്രീനിങ് പൂര്‍ത്തിയാക്കും. ഡിസംബര്‍ അവസാനത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളും അങ്കണവാടികളും സ്‌ക്രീനിങിന് വിധേയമാക്കും. സ്‌കീനിങ് നടത്തുന്നതിനാവശ്യമായ പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന യോഗം തീരുമാനിച്ചു.
സ്‌കൂള്‍ സര്‍വേ കഴിഞ്ഞാല്‍ ത്വക്ക്‌രോഗ വിദഗ്ധരേയും ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പദ്ധതി മെഡിക്കല്‍ ഓഫിസര്‍മാരേയും ഉള്‍പ്പെടുത്തി ക്യാംപ് സംഘടിപ്പിച്ച് ചികിത്സ ലഭ്യമാക്കും. സ്‌കൂള്‍ സര്‍വേകഴിഞ്ഞ് രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരെ നേരില്‍കണ്ട് ചികിത്സാ പുരോഗതി വിലയിരുത്തും. ആദിവാസിമേഖല, തീരദേശം, നഗരചേരികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.വീടുവീടാന്തരം നിരീക്ഷണം നടത്തുന്നതിന് ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളിലും ക്യാംപ് നടത്തി ചികിത്സ നടത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ഡി.എം.ഒ ഡോ. കെ. സുഹിത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി.കെ മിനി, ഡോ. എന്‍. അശോകന്‍, ഡോ. നിലീന കോശി, ഡോ. പി.കെ ശ്രീജ, ഡോ. എസ്. പ്രൊഫുല്‍കുമാര്‍ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."