HOME
DETAILS
MAL
പായ്ക്കറ്റ് ഭക്ഷണ പദാര്‍ഥങ്ങളോട് യുദ്ധപ്രഖ്യാപനവുമായി നാടന്‍ ഭക്ഷ്യമേള
backup
September 28 2016 | 06:09 AM
ചെറുതുരുത്തി: മനുഷ്യരാശിയെ രോഗാതുരമാക്കുന്ന പായ്ക്കറ്റ് ഭക്ഷണപദാര്ഥങ്ങളോടും ഫാസ്റ്റ്ഫുഡ് സംസ്കാരത്തോടും യുദ്ധം പ്രഖ്യാപിച്ച് ചെറുതുരുത്തിയിലെ വിദ്യാര്‍ഥികള്‍. ജൈവപച്ചക്കറി ഉപയോഗിച്ച് ഇവര്‍ തയാറാക്കിയ ഭക്ഷ്യമേള ഏറെ ശ്രദ്ധേയമായി.
പുതുശ്ശേരി എസ്.എന്‍.ടി.ടി.ഐ സ്കൂളിലെ മുന്നൂറോളം വിദ്യാര്‍ഥികളോടൊപ്പം ടി.ടി.സി വിദ്യാര്‍ഥികളും രുചിയുടെ പുതിയ ലോകം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്കി. വീടുകളില്‍ തയാറാക്കിയ നൂറ്റമ്പതോളം വിഭവങ്ങളാണ് ഭക്ഷ്യമേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ചെറുതുരുത്തി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.എന്‍ ജലജ അധ്യക്ഷയായി.
അധ്യാപകരായ കെ.പി ഉണ്ണി, ഷീജ, അര്‍ച്ചന ലിജിഷ, ജാന്‍സി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."