മുഖ്യമന്ത്രിക്കസേരയ്ക്കു പിണറായി കളങ്കമുണ്ടാക്കി: കെ സുരേന്ദ്രന്‍
.
കണ്ണൂര്‍: നിരവധി മഹാരഥന്‍മാര്‍ ഇരുന്ന മുഖ്യമന്ത്രി കസേരയ്ക്കു പിണറായി വിജയന്‍ കളങ്കമുണ്ടാക്കിയതായി ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഐ.എന്‍.ടി.യു.സി ജില്ലാ നിര്‍വാഹക സമതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേന്ദ്രന്‍.നിയമസഭയില്‍ തെരുവില്‍ പോലും ഉപയോഗിക്കാത്ത ഭാഷയാണ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഉപയോഗിച്ചിരിക്കുന്നത്. സമരവും സമരാഭാസങ്ങളും നടത്തിയിരുന്ന പിണറായിവിജയന്റെ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും നടത്തിയ സമരങ്ങളെല്ലാം ഇപ്പോള്‍ പറഞ്ഞ തരത്തിലാണോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗം ഐ.എന്‍.ടി.യു.സി യുടെ ചുമതല വഹിക്കുന്ന എം.പി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന്‍ അധ്യക്ഷനായി. ജന. സെക്രട്ടറി പി സൂര്യദാസ്. കെ കരുണാകരന്‍, എം എസ് കുമാരന്‍, സി.ടി ഗിരിജ, എം അബ്ദുറഹ്മാന്‍, ഇ.പി രവീന്ദ്രന്‍ സംസാരിച്ചു. ഒക്‌ടോബര്‍ 31ന് ജില്ലയിലെ 11 റീജ്യണല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിത്വ ദിനാചരണം നടത്താന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."