HOME
DETAILS
MAL
ബംഗ്ലാദേശില്‍ സ്വവര്‍ഗാനുകൂലികളായ രണ്ടുപേരെ കുത്തിക്കൊന്നു
backup
April 26 2016 | 12:04 PM
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ സ്വവര്‍ഗാനുകൂലികളായ രണ്ടു പേരെ കുത്തിക്കൊന്നു. ജുല്‍ഹാസ് മന്നന്, തനയ് മജൂംദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഏക സ്വവര്‍ഗാനുകൂല മാസികയായ രൂപ് ഭാനിന്റെ എഡിറ്ററാണ് കൊല്ലപ്പെട്ടവരിലൊരാള്‍. രണ്ടാമത്തെയാള്‍ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ധാക്കയിലെ കാലബാഗനയിലെ അപ്പാര്‍ട്മെന്റില്‍ ആറു പേരടങ്ങുന്ന സംഘമാണ് രണ്ടുപേരെ കുത്തിക്കൊന്നതെന്ന് ധാക്ക മെട്രൊ പൊളിറ്റില്‍ പൊലിസ് പറഞ്ഞു.
കൊലക്ക് പിന്നില്‍ പ്രതിപക്ഷവുമായി ബന്ധമുള്ള സംഘമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആരോപിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് സര്‍വകലാശാല അധ്യാപകനും ഇതേ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. അതേ സമയം കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് വര്‍ഷം മുമ്പാണ് രൂപ് ഭാന്‍ മാഗസിന് ആരംഭിച്ചത്. രാജ്യത്ത് സ്വവര്‍ഗ രതി നിയമവിരുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."