അരനൂറ്റാണ്ടിനിടെ ക്യൂബയിലേക്ക് യു.എസ് അംബാസിഡര്‍
കൊളംബിയ: അര നൂറ്റാണ്ടിനിടെ ക്യൂബയിലേക്ക് പുതിയ അംബാസിഡറെ നിയോഗിച്ച് ഒബാമ ഉത്തരവിട്ടു. ജെഫ്രി ഡെലോറന്റിസ് ആണ് ഹവാനയിലെ യു.എസ് സ്ഥാനപതിയാകുക. അമേരിക്കയിലെ ഉന്നത റാങ്കിലുള്ള നയതന്ത്രജ്ഞരില്‍ ഒരാളാണ് ജെഫ്രി. ക്യൂബയുമായി നല്ലബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ഒബാമ പ്രസ്താവനയില്‍ പറഞ്ഞു. 2014 ല്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായി നടത്തിയ ചര്‍ച്ചയില്‍ യു.എസ് എംബസി വീണ്ടും ക്യൂബയില്‍ തുടങ്ങുന്നതിനെ കുറിച്ച് ഒബാമ ഉറപ്പു നല്‍കിയിരുന്നു.
വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്ന തരത്തില്‍ വിമാന സര്‍വിസുകള്‍ ഉള്‍പ്പെടെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. 1962 മുതലാണ് ക്യൂബന്‍ യുദ്ധത്തെ തുടര്‍ന്ന് യു.എസും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഇല്ലാതായത്. മിയാമിയില്‍ നിന്ന് ഹവാനയിലേക്ക് യു.എസ് വിമാനക്കമ്പനികള്‍ ഈയിടെ സര്‍വിസുകള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."