വര്‍ഷം നോക്കി പാട്ടു കേള്‍ക്കാം: കിരണ്‍ രവീന്ദ്രന് രാജ്യാന്തര അവാര്‍ഡ്
തൃശൂര്‍:ഡിസൈന്‍ രംഗത്തെ അന്തര്‍ദേശീയ അംഗീകാരമായ റെഡ് ഡോട്ട് അവാര്‍ഡ് തൃശൂര്‍ സ്വദേശിയായ കിരണ്‍ രവീന്ദ്രന്. ഓരോ വര്‍ഷത്തെയും ഗാനങ്ങള്‍ തെരഞ്ഞെടുത്ത് ആസ്വദിക്കാന്‍ സഹായിക്കുന്ന ഉപകരണം രൂപകല്‍പന ചെയ്തതിനാണ് അവാര്‍ഡ്.
ഇന്റര്‍നെറ്റില്‍ നിന്ന് പല കാലത്തെ ഇഷ്ടഗാനങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് ഓരോ ഗാനങ്ങളും ആസ്വദിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് കിരണ്‍ തയാറാക്കിയത്. ഇന്‍.ഫിന്‍.എം (INFINM) എന്നാണ് ഇതിന്റെ പേര്. റേഡിയോ സ്‌റ്റേഷന്‍ മാറ്റുന്നതുപോലെ ഉപകരണ നോബ് തിരിച്ചാല്‍ ഓരോ വര്‍ഷത്തെയും ഗാനങ്ങള്‍ ശ്രവിക്കാം. ഈ വര്‍ഷം റെഡ് ഡോട്ട് പുരസ്‌കാരം നേടുന്ന ഏക ഇന്ത്യക്കാരനാണ് കിരണ്‍. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. കിരണ്‍ വികസിപ്പിച്ചെടുത്ത ഉപകരണം സിംഗപ്പൂരിലെ റെഡ് ഡോട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. തൃശൂര്‍ കൊട്ടേക്കാട് നാരായണത്ര സ്വദേശി റിട്ടയേഡ് സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ രവീന്ദ്രന്റേയും കുറ്റൂര്‍ സി.എം.ജി.എച്ച്.എസ്.എസ് അധ്യാപിക സുമംഗലയുടേയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."