HOME
DETAILS

ആഫ്രിക്കന്‍ ജിറാഫും സീബ്രകളും തിരുവനന്തപുരം മൃഗശാലയിലേക്ക്

  
backup
September 28 2016 | 19:09 PM

%e0%b4%86%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b1%e0%b4%be%e0%b4%ab%e0%b5%81%e0%b4%82-%e0%b4%b8%e0%b5%80%e0%b4%ac

തിരുവനന്തപുരം:ആഫ്രിക്കയില്‍ നിന്നും ജിറാഫും സീബ്രകളും(വരയന്‍ കുതിര) തിരുവനന്തപുരം മൃഗശാലയില്‍ എത്തുന്നു. ഡിസംബറോടെ എത്തിക്കാനാണ് നീക്കം. ക്രിസ്മസ് അവധിക്കാലത്ത് സന്ദര്‍ശകര്‍ക്ക് അതിഥികളെ കാണാന്‍ കഴിയുന്ന തരത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. എയര്‍ കാര്‍ഗോ വഴിയായിരിക്കും എത്തിക്കുക.
ഇതിനായി ഒരു സ്വകാര്യ കമ്പനിയുമായി മൃഗശാലാ അധികൃതര്‍ കരാറൊപ്പിട്ടു കഴിഞ്ഞു. 2015ല്‍ റഷ്യയില്‍ നിന്നും ജിറാഫിനെ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതു നടക്കാതെ വന്നതിനെ തുടര്‍ന്നാണ് ആഫ്രിക്കന്‍ മൃഗശാലയുമായി കരാറൊപ്പിടാന്‍ നീക്കമാരംഭിച്ചത്. റഷ്യയുമായുള്ള മൃഗകൈമാറ്റ കരാറിനു വേണ്ടി അഞ്ചുവര്‍ഷമായി നടത്തുന്ന ശ്രമങ്ങളാണ് ഫലം കാണാതെ പോയത്. ജിറാഫിനു പകരം റഷ്യന്‍ മൃഗശാലയ്ക്ക് രണ്ട് ആനകളെ കൊടുക്കാമെന്ന കരാറായിരുന്നു ഉണ്ടായിരുന്നത്.
മൃഗശാലയില്‍ ആനകളില്ലാതിരുന്നതിനാല്‍, വനംവകുപ്പിന്റെ ആനവളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്നും ആനകളെ എത്തിച്ച് കൈമാറാനായിരുന്നു നീക്കം. വനംവകുപ്പിനോട് മൂന്ന് ആനകളെയാണ് വിട്ടുതരാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആനകളെ നല്‍കാന്‍ വിസമ്മതിച്ചതോടെ മൃഗശാലാ അധികൃതര്‍ കുഴങ്ങി. ആഫ്രിക്കന്‍ ജിറാഫിനും, സീബ്രകള്‍ക്കും പകരമായി മൃഗങ്ങളെ നല്‍കേണ്ടതില്ല എന്നതാണ് ഏക ആശ്വാസം.
 മൃഗകൈമാറ്റക്കരാര്‍ ഒപ്പിടാന്‍ അടുത്ത മാസം മൃഗശാലാ അധികൃതര്‍ ആഫ്രിക്കയിലേക്കു പോകും. എയര്‍ കാര്‍ഗോയില്‍ കയറ്റാന്‍ കഴിയുന്ന കുട്ടി ജിറാഫിനെയായിരിക്കും എത്തിക്കുക. ആഫ്രിക്കയില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിനായി ആഗോള ടെന്‍ഡറിലൂടെ കമ്പനിയെ കണ്ടെത്തണമെന്ന വ്യവസ്ഥകള്‍ ലംഘിച്ചാണ് സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം ജീവനക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, കരാറിലേര്‍പ്പെട്ടത് സുതാര്യമായാണെന്ന മറുവാദവുമായി വകുപ്പധികൃതരും രംഗത്തുണ്ട്.

മൃഗശാലയില്‍
ജിറാഫ്
ഇല്ലാതായിട്ട്
ഏഴു വര്‍ഷം

തിരുവനന്തപുരം: മൃഗശാലയില്‍ ജിറാഫ് ഇല്ലാതായിട്ട് ഏഴുവര്‍ഷം. രണ്ടു ജിറാഫുകളായിരുന്നു ഉണ്ടായിരുന്നത്. മോളിയും, രാജയും. 1979ല്‍ ജര്‍മനിയില്‍ നിന്നെത്തിയ മോളിയെന്ന പെണ്‍ ജിറാഫിനെ എത്തിച്ചത്. മൈസൂര്‍ മൃഗശാലയില്‍ നിന്നും രാജയെന്ന ആണ്‍ ജിറാഫിനെയുമെത്തിച്ചു. 2008ല്‍ മോളി ചത്തു. 32 വയസുണ്ടായിരുന്നു. പത്തു വയസുള്ള രാജ മൃഗശാലയില്‍ ഒറ്റപ്പെട്ടു. തുടര്‍ന്ന് 2009 സെപ്റ്റംബറില്‍ രാജയും ചത്തു. പാമ്പുകടിയേറ്റായിരുന്നു അന്ത്യം. ഏഴു വര്‍ഷമായി ജിറാഫിന്റെ കൂട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ മാനുകളെയും ചെറു മൃഗങ്ങളെയുമാണ്  പാര്‍പ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago