സുമനസ്സുകളുടെ കരുണ കാത്ത് ഗിരീഷിന്റെ കുടുംബം
ഇരിട്ടി: ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന തന്റെ ചെറിയ കുടുംബത്തില്‍ സന്തോഷവും പഴയ കളിചിരികളും മടങ്ങിയെത്താന്‍ സുമനസ്സുകളുടെ കരുണ തേടുകയാണ് ഇരിട്ടി നേരംപോക്ക് റോഡിലെ ഗിരീഷ്. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലാണ് ഗിരീഷിന്‍രെ മൂത്ത മകനായ ഏഴു വയസ്സുകാരന്‍ അഭിറാം. അഭിരാമിന്റെ അമ്മ ശ്രീജയാണെങ്കില്‍ മാരകമായ അര്‍ബുദ ബാധയെ തുടര്‍ന്ന് ഇരിക്കാനോ കിടക്കാനോ കഴിയാത്ത വിധം നിസ്സഹാവസ്ഥയിലാണ്. ഇവരെ ചികിത്സിക്കാനുള്ള ഭീമമായ തുക തുച്ഛമായ വരുമാനം മാത്രമുള്ള സ്വര്‍ണപ്പണിയിലൂടെ കണ്ടെത്താനാവാത്തതിനാല്‍ തീര്‍ത്തും നിസ്സഹായമായ അവസ്ഥയിലാണ് കുടുംബ നാഥനായ വി.എന്‍ ഗിരീഷ്. നേരംപോക്ക് റോഡിലെ വസന്താ ബില്‍ഡിങ്ങ്‌സിലെ വാടകമുറിയിലാണ് ഗിരീഷും കുടുംബവും താമസിക്കുന്നത്. സുമനസ്സുകളുടെ സഹായത്തോടെ മാസങ്ങള്‍ക്ക് മുന്‍പാണ് ഗിരീഷിന്റെ മകന്‍ അഭിരാമിന്റെ ഹൃദയം തുറന്നുള്ള രണ്ട് ശസ്ത്രക്രിയകള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നടന്നത്. എന്നാല്‍ അഭിരാമിന്റെ ചികിത്സ ഇനിയും തുടരേണ്ടതുണ്ട്. ഇതിനിടയിലാണ് അഭിരാമിന്റെ അമ്മ വെള്ളാപ്പള്ളില്‍ ശ്രീജയും മാരകമായ അര്‍ബുദ രോഗത്തെ തുടര്‍ന്ന് കിടപ്പിലായത്. ഇവരുടെ ചികിത്സക്കുവേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ പി.വി പ്രേമവല്ലി കണ്‍വീനറായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇരിട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അ/ ഇ ചീ . 67373509617 കഎടഋ ഇീറല ടആഠഞ 0000647 ഫോണ്‍: 9447191595 , 9447669007.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."