അധ്യാപികയെ അധിക്ഷേപിച്ച സംഭവം; നടപടിയെടുക്കുന്നില്ലെന്ന് പരാതി
കാട്ടിക്കുളം: സ്‌കൂളിലെ മുന്‍ അറബി അധ്യാപികയെ അധിക്ഷേപിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത അരണപ്പാറ ജി.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ബോബിന്‍ റോബര്‍ട്ടിനെതിരേ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നില്ലെന്ന് ആരോപണം.
മുന്‍കൂര്‍ ജാമ്യം നേടിയ ഇയാള്‍ ഇപ്പോഴും സ്‌കൂളില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന പി.ടി.എ യോഗത്തില്‍ സ്‌കൂള്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ഇയാളുടെ പ്രസ്താവന പി.ടി.എ അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നിലുള്ള ആളെ വ്യക്തമാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു.
തന്റെ ഭര്‍ത്താവ് കെ.ബി ഹംസയെ കള്ളകേസില്‍ കുടുക്കാനാണ് ബോബിന്‍ റോബര്‍ട്ടിന്റെ ശ്രമമെന്നും മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം രണ്ട് തവണ വീട്ടില്‍ വന്ന് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും അറബി അധ്യാപികയായിരുന്ന കെ.എ ആയിഷ പറഞ്ഞു.
മാനന്തവാടി ഡി.വൈ.എസ്.പിക്കും തിരുനെല്ലി പൊലിസിനും സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
ഇാളുടെ പ്രസ്താവനയില്‍ ഭയന്ന് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടാനും ഭയക്കുകയാണ്. 110 കുട്ടികള്‍ പഠിക്കുന്ന അരണപ്പാറ ജി.എല്‍.പി.യില്‍ പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നാവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."