കെ.എ.ടി.എഫ് ധര്‍ണ നടത്തി
കോഴിക്കോട്: ഭാഷാ വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കുക, ബ്രൈട്രന്‍സ്ഫര്‍ പ്രമോഷന്‍ യാഥാര്‍ഥ്യമാക്കുക, റദ്ദാക്കിയ ഉത്തരവുകള്‍ പുനസ്ഥാപിക്കുക, എല്ലാ അധ്യാപകര്‍ക്കും ശമ്പളവും സംരക്ഷണവും നല്‍കുക. അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങള്‍ ഉന്നയിച്ച് ജില്ലയിലെ 17 ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ കെ.എ.ടി.എഫ് ധര്‍ണ നടത്തി. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിറ്റി എ.ഇ.ഒ ഓഫിസിന് മുന്നില്‍ ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പി മുഹമ്മദലി അധ്യക്ഷനായി. പി.കെ അബ്ദുല്‍ അസീസ്, കെ അബ്ദല്‍ ബഷീര്‍, സലാം കാവുങ്ങല്‍ സംസാരിച്ചു. ടി.കെ അബ്ദുല്‍ അസീസ് സ്വാഗതവും അബ്ദുറഹ്മാന്‍കുട്ടി നന്ദിയും പറഞ്ഞു.
കോഴിക്കോട്: ഭാഷാവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷാ പഠന ഉത്തരവ് പുനഃസ്ഥാപിക്കുക, അശാസ്ത്രീയമായ അധ്യാപക പുനര്‍വിന്യാസം റദ്ദ് ചെയ്യുക, എല്ലാ അധ്യാപകര്‍ക്കും ശമ്പളവും സംരക്ഷണവും ഉറപ്പാക്കുക അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എ.ടി.എഫ് കോഴിക്കോട് റൂറല്‍ ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കെ. സാദിഖ് ഹാന്‍ അധ്യക്ഷനായി. എന്‍.കെ അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പി. അബ്ദുല്‍ ഹമീദ്, പി. ശംസുദ്ദീന്‍, ഉമ്മര്‍ ചെറൂപ്പ, ഐ സല്‍മാന്‍, കെ.സി നജ്മുദ്ദീന്‍കുട്ടി സംസാരിച്ചു.
കുന്ദമംഗലം: വളരെ കാലമായി ഭാഷാ അധ്യാപകര്‍ നേടിയെടുത്ത അവകാശങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഹനിക്കുന്ന നടപടി തുടര്‍ന്നാല്‍ സമാനമനസ്‌കരെ അണിനിരത്തി ശക്തമായി നേരിടുമെന്ന് ജില്ലാമുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.എം ഉമ്മര്‍ മാസ്റ്റര്‍.
കുന്ദമംഗലത്ത് കെ.എ.ടി.എഫ് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എ.ടി.എഫ് സബ് ജില്ലാ പ്രസിഡന്റ് കെ.ടി മുജീബുദ്ദീന്‍ അധ്യക്ഷനായി. മുജീബ് ആവിലോറ മുഖ്യപ്രഭാഷണം നടത്തി. എന്‍.പി ഹംസ മാസ്റ്റര്‍, എ.കെ ഷൗക്കത്തലി, എന്‍.എം യൂസുഫ്, കെ.എം.എ റഹ്മാന്‍, പി. അബ്ദുല്‍ ബഷീര്‍, എന്‍ ജഅ്ഫര്‍, കെ.പി ബീവിടീച്ചര്‍, മുഹമ്മദലി പോലൂര്‍ പ്രസംഗിച്ചു.
എം.കെ റസാഖ്, അസീസ് വെള്ളലശ്ശേരി, അബ്ദുലത്തീഫ്, ജലീല്‍ പറമ്പില്‍ ബസാര്‍, പി. നാസര്‍, അനീസ്, റഊഫ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."