നിസാരമായിക്കണ്ടവര്‍ വഴിയില്‍ വലഞ്ഞു
വിഴിഞ്ഞം: യു.ഡി.എഫിന്റെ ഹര്‍ത്താലിനെ നിസാരമായിക്കണ്ട് റോഡിലിറങ്ങിയവര്‍ വലഞ്ഞു.
പതിവിന് വിപരീതമായി ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞും റോഡില്‍ കുത്തിയിരുന്നും കടകളടപ്പിച്ചും നേതാക്കളും പ്രവര്‍ത്തകരും രംഗം സജീവമാക്കിയതാണ് ജനത്തെ വലച്ചത്. പൊതുവേ സമാധാനപരമായിരുന്നെങ്കിലും മുന്‍കാല യു.ഡി.എഫ് ഹര്‍ത്താല്‍ പോലെയെന്ന് കരുതി പുറത്തിറങ്ങിയവരാണ് പെട്ടത്.
തീരദേശത്തെ പൂവാര്‍, വിഴിഞ്ഞം ഡിപ്പോകളില്‍ നിന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വിസുകള്‍ ആരംഭിച്ചെങ്കിലും പ്രവര്‍ത്തകരെത്തി തടഞ്ഞതോടെ നിര്‍ത്തി വച്ചു. പൂവാറില്‍ ഡിപ്പോ ഉപരോധിച്ച പത്തോളം യു.ഡി.എഫ് പ്രവര്‍ത്തകരെ പൂവാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. അതിന്‌ശേഷം സര്‍വ്വീസ് നടത്തിയ ബസുകളെ കാഞ്ഞിരംകുളത്ത് പ്രവര്‍ത്തകര്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ടു. പെരുവഴിയിലായവരെ പൊലിസ് ജീപ്പുകളിലായിരുന്നു വിവിധയിടങ്ങളിലെത്തിച്ചത്. നെല്ലിമൂട്ടിലും പുല്ലുവിളയിലും പ്രവത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ തീരദേശ റോഡുവഴിയും മറ്റുമുള്ള ഗതാഗതം സ്തംഭിച്ചു. എല്ലായിടത്തെയും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബാങ്കുകള്‍,ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തകരെത്തി അടപ്പിച്ചു. വഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. വാഹന ഓട്ടം നിലച്ചതോടെ കോവളം വിനോദസഞ്ചാര കേന്ദ്രം ഇന്നലെ ശൂന്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."