മോദിയേയും കൂട്ടാളികളേയുമാണ് ശുദ്ധീകരിക്കേണ്ടത്: കെ.എം.വൈ.എഫ്
തിരുവനന്തപുരം: മുസ്‌ലിംകളെ ശുദ്ധീകരിക്കുകയാണ് വേണ്ടതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ശുദ്ധഅസംബന്ധവും തികഞ്ഞ അവഹേളനവുമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടു.
നിരന്തരമായ വേട്ടയാടലുകള്‍ക്കും അവകാശധ്വംസനങ്ങള്‍ക്കും വിധേയമായിട്ടും പ്രശ്‌നപരിഹാരങ്ങള്‍ക്ക് ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ മാത്രം അവലംബിക്കുന്ന മുസ്ലിംസമുദായത്തെയല്ല, വര്‍ഗ്ഗീയതയിലും നരഹത്യയിലുംമുങ്ങികുളിച്ച് നില്‍ക്കുന്ന സംഘപരിവാര്‍ശക്തികളെയാണ് ശുദ്ധീകരിക്കേണ്ടത്. കാശ്മീര്‍വിഷയത്തില്‍ പാകിസ്ഥാന് മുതലെടുപ്പ് നടത്താന്‍ അവസരം കൊടുക്കരുതെന്നും യോഗംആവശ്യപ്പെട്ടു.
കെ.എം.വൈ.എഫ്. സംസ്ഥാന നേതൃക്യാമ്പ് ഒക്‌ടോബര്‍ അവസാനവാരം മൂന്നാറില്‍ നടത്താനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായുള്ള മാധ്യമ സെമിനാര്‍ ഡിസംബറില്‍ എറണാകുളത്ത് നടത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എഫ്. മുഹമ്മദ് അസ്‌ലംമൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ ്പ്രമേയം അവതരിപ്പിച്ചു. നൗഷാദ് മാങ്കാംകുഴി, എ.വൈ. ഷിജു തോന്നയ്ക്കല്‍, പി.എ ശരീഫുദീന്‍ മൗലവിപത്തനംതിട്ട, ജെ.എം.നാസറുദ്ദീന്‍ തേവലക്കര, നിസാമുദ്ദീന്‍ കുടവൂര്‍,എ.ആര്‍. അല്‍അമീന്റഹുമാനി, എ.എം.യുസുഫുല്‍ഹാദി, മുഹമ്മദ് കുട്ടി റഷാദി ചന്ദിരൂര്‍,എസ്.കെ.നസീര്‍ കായംകുളം, മുഹമ്മദ് ഹുസൈന്‍ മൗലവി പത്തനംതിട്ട, മുജീബ് റഹുമാന്‍
ചാരുംമൂട്,അസ്ഹര്‍ പുലിക്കുഴി,സക്കീര്‍ ഹുസൈന്‍ മന്നാനി,സുധീര്‍ മന്നാനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."