അപേക്ഷിക്കാം
കൊല്ലം: ഫിഷറീസ് വകുപ്പ് നൂതന മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഓരുജലത്തിലെ സമ്മിശ്ര മത്സ്യകൃഷി, കൂടു കൃഷി, നാരകാര ചെമ്മീന്‍ കൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്ററ്റം, കാരി മത്സ്യകൃഷി എന്നീ കൃഷി രീതികള്‍ ചെയ്യാന്‍ താല്‍ര്യമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം ഒക്‌ടോബര്‍ മൂന്നു മുതല്‍ ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ നിന്നും വിതരണം ചെയ്യും. വിവരങ്ങള്‍ക്ക് 04742795545.
ആലോചനായോഗം
കൊല്ലം: ഒക്‌ടോബര്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍ പ്രോഗ്രാമിനെക്കുറിച്ചുള്ള ആലോചനായോഗം ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ധര്‍ണ ഇന്ന്
കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്ന് ധര്‍ണ നടത്തും. ഇന്ന് രാവിലെ മുതല്‍ പത്തിന് ജില്ലാ സെക്രട്ടറി അഡ്വ: വയയ്ക്കല്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സി വിജയകുമാര്‍ അധ്യക്ഷനായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."