HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസ്് ഉപരോധിച്ചു
backup
September 29 2016 | 03:09 AM
ഉടുമ്പന്നൂര്‍: തൊഴലുറപ്പ് ജോലികള്‍ ആരംഭിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പ്രസിഡന്റിനെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പണികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഒന്നര മണിക്കൂറോളം ഉപരോധം തുടര്‍ന്നു.
ഉപരോധ സമരത്തിന് തൊഴിലുറപ്പ് തൊഴിലാളി യൂണിയന് കരിമണ്ണൂര്‍ ഏരിയ പ്രസിഡന്റ് എം ലതീഷ്, യൂണിയന് ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നീതു ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ കെ എസ് രാജന്, ബീന രവീന്ദ്രന്, ബിന്ദു രവീന്ദ്രന്, ടി സി രാജന്, സിഐടിയു കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി ജെ ഉലഹന്നന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."