പിഴക് വളവില്‍ വാഹന അപകടം തുടര്‍ക്കഥയാകുന്നു; ജനങ്ങള്‍ ഭീതിയില്‍
പാലാ: പൂനലൂര്‍ -മൂവാറ്റുപുഴ ഹൈവേയില്‍ കൊല്ലപള്ളിക്ക് സമീപം പിഴക് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ.
റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പുതുക്കി പണിതതോടെയാണ് അപകടങ്ങള്‍ പെരുകിയത്.ചുരുങ്ങിയ കാലയളവിനുള്ളല്‍ എട്ടാമത്തെ വാഹനാപകടമാണ് ഇന്നലെ ഇവിടെ ഉണ്ടായത്.അപകടത്തില്‍ പരിക്കേറ്റ അടിമാലി സ്വദേശികളായ അരൂണ്‍, പ്രവീണ്‍ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അശാസ്ത്രീയമായ ഹൈവേ നിര്‍മ്മാണവും,ഓട നിര്‍മ്മാണത്തിലെ അപാകതമൂലവുമാണ് വളവില്‍ സ്ഥിരമായി അപകടം ഉണ്ടാകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
നിരവധി പരാതികള്‍ നാട്ടുകാരും വ്യാപാരികളും നല്‍കിയതിന്റെ ഫലമായി ഓട നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും ഹൈവേയുടെ വളവ് നിവര്‍ക്കുന്നതിന് വേണ്ടനടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതാണ് തുടര്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്.
നിര്‍മ്മാണം നടത്തിയ കമ്പനി അശാസ്ത്രീയമായിട്ട് റോഡ് നിര്‍മ്മിച്ചതാണോ അപകടങ്ങള്‍ തുടരെതുടരെ ഉണ്ടാകുന്നതെന്ന് റോഡ് ആന്റ് സേഫ്റ്റി അതോറിട്ടി നേരിട്ടുവന്ന് സ്ഥലം പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇത്രയേറെ അപടകങ്ങള്‍ ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. ഈ കുറഞ്ഞ കാലയളവില്‍ ഇത്രയേറെ അപകടങ്ങള്‍ ഉണ്ടായ ഏക വളവ് ഇതുമാത്രമാണ്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരേധിച്ചു. കെ.എസ്.റ്റ.പി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നാളെ അപകട സ്ഥലം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."