HOME
DETAILS
MAL
നിയന്ത്രണ രേഖ കടന്ന് രണ്ടു കിലോമീറ്റർ വരെ എത്തി; ഏഴ് ഭീകരകേന്ദ്രങ്ങള്‍ തകർത്ത് ഇന്ത്യന്‍ സൈന്യം
backup
September 29 2016 | 09:09 AM
കൃത്യമായ മുന്നൊരുക്കത്തോടെ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമണത്തിനിറങ്ങുന്നത്. അത് പുലര്‍ച്ചെ 4.30 വരെ നീണ്ടുനിന്നു. ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്തുമെന്നും വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
- നിയന്ത്രണരേഖയും കടന്ന് 500 മീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ അകത്തേക്ക് പ്രവേശിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി
- വ്യത്യസ്തയിടങ്ങളിലെ ഏഴ് ഭീകരകേന്ദ്രങ്ങളില്‍ സൈനികര്‍ ആക്രമണം നടത്തി. ഒരാഴ്ച്ചയായി ഈ കേന്ദ്രങ്ങള്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
- ഹെലികോപ്റ്റര്‍ ഉപയോഗിച്ചും അല്ലാതെയും സൈനികര്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ കടന്നു.
- ഭീകരരുടെ കേന്ദ്രങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍ സൈന്യത്തിനായി.
- അര്‍ധരാത്രിയോടെ തുടങ്ങിയ മിന്നലാക്രമണം പുലര്‍ച്ചെ 4.30 വരെ നീണ്ടു. ആളപായമില്ലാതെ ഇന്ത്യന്‍ സൈന്യം രാവിലെയോടെ തിരിച്ചെത്തി.
- ജമ്മു കശ്മീരിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു
- ഇതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും പഞ്ചാബിലും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുകയാണ്.
- ആക്രമണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."