HOME
DETAILS
MAL
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടും
backup
April 27 2016 | 13:04 PM
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലും ചൂട് വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. മുന്നറിയിപ്പിനെതുടര്‍ന്ന് ആശുപത്രികളോട് ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
കൊടും ചൂട് (Heat wave) എന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രാവിലെ 11 മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്നതും വെയിലത്ത് ജോലിയെടുക്കുന്നതും ഒഴിവാക്കണം. പൊലിസ്,ചുമട്ടുതൊഴിലാളികള്‍,സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി വെയിലത്ത് ജോലിയെടുക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. ദാഹിച്ചില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. ചായ,കാപ്പി,മദ്യം എന്നിവ പൂര്‍ണമായും ഒഴിവാക്കണം. പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക,എന്തെങ്കിലും തരത്തിലുള്ള ക്ഷീണം അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക. സ്വയം ചികിത്സിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേ സമയം കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. 41.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പാലക്കാട്ടെ ചൂട്. 41.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതു വരെ സംസ്ഥാനത്തെ ഏറ്റവും വലിയ ചൂട്. വേനല്‍ മഴ വൈകുന്നതും ചൂട് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."