പ്രതിരോധ മരുന്ന് വിതരണം: മോണിറ്ററിങ് ഓണ്‍ലൈനില്‍
കോട്ടയം: ജില്ലയിലെ പ്രതിരോധ മരുന്നു വിതരണ ശൃംഖലയുടെ മോണിറ്ററിങ് ഓണ്‍ലൈനാക്കി. ഉദ്ഘാടനം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേഷ് ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ചു. ജില്ലാ വാക്സിന് സ്റ്റോറില്‍ നിന്നും ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകളുടെ ഉപയോഗക്രമം തത്സമയം തന്നെ ജില്ലാ ആസ്ഥാനത്ത് നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പറ്റുന്ന രീതിയില്‍ ലിന്‍സ ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ഇതിനുളള സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുളളത്.
ആശുപത്രികളിലെ മരുന്ന് വിതരണ ശൃംഖലയുടെ മോണിറ്ററിങും ഓണ്‍ലൈനായാണ് ജില്ലയില്‍ ഇപ്പോള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ മോണിറ്ററിങിന് നേതൃത്വം നല്കിയ ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗ്ഗീസ് വാക്സിന് സ്റ്റോര്‍ സൂപ്രണ്ട്, പി. സി. ജോസഫ്, ഫാര്‍മസിസ്റ്റ് ഷെബിന്‍ ജോ എന്നിവരെ ഡയറക്ടര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."