സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവാതെ വിദ്യാര്‍ഥികള്‍ വട്ടം കറങ്ങുന്നു
നാദാപുരം: സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ അപേക്ഷ നല്‍കാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ വട്ടംകറങ്ങുന്നു.കേന്ദ്ര ഗവ.സ്‌കോളര്‍ ഷിപ്പുകള്‍ക്കുള്ള ഏക പോര്‍ട്ടല്‍ വഴിയാണ് വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ നല്‍കേണ്ടത്.
ഈ വര്‍ഷമാണ് സ്‌കോളര്‍ഷിപ്പുകളെല്ലാം ഒറ്റപോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കാനുള്ള സംവിധാനം കേന്ദ്രം ഒരുക്കിയത്. മുന്‍കാലങ്ങളില്‍ കേരള സര്‍ക്കാരിന്റെ ഡി.സി.ഇ എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കിയിരുന്നത്.
പ്രീ മെട്രിക്,പോസ്റ്റ് മെട്രിക്,നാഷണല്‍ മെറിറ്റ് കം മീന്‍സ്,സെന്‍ട്രല്‍ സെക്ടര്‍ തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്കാണ് ഇതുവഴി അപേക്ഷിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
ഒന്ന് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് ,പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് എന്നിവക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്.
നിരവധി രേഖകള്‍ അപേക്ഷയോടൊപ്പം ഒന്നിച്ചു നല്‍കേണ്ടതുണ്ട്. ഇതിനാല്‍ ഓണ്‍ലൈന്‍ സെന്ററുകളെയാണ് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത്. ദീര്‍ഘ നേരം കാത്തിരുന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുന്നില്ല.
സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ആവശ്യമായ രേഖകളെല്ലാം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളാണ് നിരാശയോടെ മടങ്ങുന്നത്.
അവസാനദിവസം അടുത്തതോടെ നിരവധി അപേക്ഷകളാണ് ഓണ്‍ലൈനില്‍ നല്‍കാനായി എത്തിയിരിക്കുന്നത്.സെര്‍വറുകള്‍ക്ക് വേഗത കുറഞ്ഞതോടെ ഇന്നലെ രാവിലെ മുതല്‍ ഒരപേക്ഷപോലും സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
ന്യൂനപക്ഷവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംക്രിസ്ത്യന്‍,പാഴ്‌സി, ജൈനര്‍, ബുദ്ധിസ്റ്റ് എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് ആനുകൂല്യം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."