HOME
DETAILS
MAL
ലോക ഹൃദയദിനം: പരിപാടികള്‍ നടത്തി
backup
September 29 2016 | 23:09 PM
ഇന്ത്യനൂര്‍ : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോട്ടൂര്‍ എ.കെ.എം എച്ച്. എസ് സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റും, കോട്ടക്കല്‍ ഹാര്‍ട്ട് മലബാര്‍ ഹോസ്പിറ്റലും സംയുക്തമായി സൈക്കിള്‍ റാലി നടത്തി. ജീവിത ശൈലിയില്‍ മാറ്റം വരുത്തി, കായികാധ്വാനം, വ്യായാമം, നടത്തം, സൈക്കിള്‍ സവാരി എന്നിവയിലൂടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുക, ഫാസ്റ്റ് ഫുഡ്, മാനസിക സംഘര്‍ഷ അവസരങ്ങള്‍ കുറക്കുക, എന്നീ സന്ദേശങ്ങള്‍ക്കൊപ്പം ലളിതവും, പരിസ്ഥിതി സൗഹൃദവുമായ സൈക്കിള്‍ സവാരി ശീലമാക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തികാട്ടിയാണ് സൈക്കിള്‍ റാലി നടത്തിയത്. ഹൃദയ രോഗത്തെ അകറ്റുക എന്ന ആശയമുയര്‍ത്തി ഹൃദയ ബലൂണുകള്‍ വാനില്‍ പറത്തുകയും ചെയ്തു. ടി.വി സുലൈഖാബി ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ അലി കെ,, ഡോ. മുരളീധരന്, ബേസില്‍ ജോണ്‍, എന്‍. ഷൗക്കത്തലി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."