ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഇല്ല
വേങ്ങര: നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ ടിപ്പര്‍ലോറികളുടെ മരണപ്പാച്ചില്‍. ദേശീയപാതയില്‍ ചെറുവാഹനങ്ങളും യാത്രക്കാരും ആശങ്കയുടെ നിഴലില്‍. കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ നൂറോളം ക്വാറി, ക്രഷറുകളില്‍ നിന്ന് കരിങ്കല്ലും അനുബന്ധ സാമഗ്രികളുമായി ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ടിപ്പര്‍ ലോറികളാണ് ജീവനു ഭീഷണി ഉയര്‍ത്തുന്നത്.
ഇതോടൊപ്പം താനൂര്‍ ഫിഷിങ് ഹാര്‍ബര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്ക് വന്‍ പാറക്കഷ്ണങ്ങളുമായി തിരിക്കുന്ന ഭീമന്‍ ടിപ്പറുകളും ഒരു വിധത്തിലുമുളള നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ ടിപ്പറുകള്‍ക്ക് ചില റോഡുകളില്‍ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. വിദ്യാലയങ്ങളിലേക്ക് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ പുറപ്പെടുന്ന സമയങ്ങളില്‍ ടിപ്പറുകളും ചെറുലോറികളും സര്‍വീസ് നടത്തുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഈ സമയങ്ങളില്‍ അമിത വേഗതയിലാണ് ലോറികളുടെ കുതിപ്പ്. ടണ്‍ കണക്കിന് ഭാരമുള്ള കല്ലുകള്‍ കയറ്റിയ ലോറികളില്‍ സുരക്ഷാസംവിധാനങ്ങളും വളരെ കുറവാണ്.
ഭാരം കയറ്റിയ ലോറികളുടെ പിന്നാമ്പുറം ഭാഗികമായി തുറന്ന നിലയിലും കയറുകള്‍ ഉപയോഗിച്ച് കെട്ടി വച്ച നിലയിലുമാണ്. മിക്കലോറികള്‍ക്കും നമ്പര്‍ പ്ലേറ്റ്, ടൈല്‍ ലാമ്പുകള്‍ എന്നിവയുമില്ല. പൊലിസോ, വാഹന വകുപ്പ് അധികൃതരോ പിടികൂടിയാല്‍ ഉപേക്ഷിക്കാന്‍ തക്കവിധം പഴകിയ വാഹനങ്ങളാണു ഇത്തരം സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."