നിലമ്പൂര്‍ ബൈപാസ് ഇരകള്‍ക്ക് നഷ്ടപരിഹാരം; ഡെപ്യൂട്ടി കലക്ടറും സംഘവും സ്ഥലം പരിശോധിച്ചു
നിലമ്പൂര്‍: ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച് ജില്ലാ കലക്ടറുടെ പ്രതിനിധി ബൈപാസിനായി ഏറ്റെടുത്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ കഞ്ഞിപ്പുര ബൈപാസിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിലമ്പൂര്‍ ബൈപാസ് നടപടികളും തുല്യ പ്രാധാന്യത്തോടെയാണ് നടന്നുവരുന്നതെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി കലക്ടര്‍ കെ.സി മോഹനന്‍ പറഞ്ഞു. കഞ്ഞിപ്പുര ബൈപാസിനായി ഏറ്റെടുക്കുന്ന സ്ഥല പരിശോധന ബുധനാഴ്ച നടത്തിയിരുന്നു. പുതുക്കിയ നിയമമനുസരിച്ച് വില നിര്‍ണയം നടത്തേണ്ടി വന്നതിനാല്‍ ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വൈകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ടു തവണ കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ 21 ന് ജില്ലാ കലക്ടറുമായി പി.വി അന്‍വര്‍ എം.എല്‍.എയും ഭൂഉടമ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ ഒക്ടോബര്‍ 10നു മുന്‍പായി തുക കൈമാറാനാവുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. ബൈപ്പാസിന്റെ ആദ്യ ഘട്ട നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന 7 ഏക്കറോളം ഭൂമിയുടെ വിലനിര്‍ണയം നടത്തിയ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ ഡെപ്യുട്ടി കലക്ടറെ പരിശോധനക്കയക്കുകയായിരുന്നു. ഓ.സി.കെ ഓഡിറ്റോറിയം മുതല്‍ വീട്ടിക്കുത്ത് റോഡ് വരെയുള്ള ആദ്യ ഘട്ടത്തിലെ വില നിര്‍ണയമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഭൂഉടമകള്‍ക്കുള്ള നോട്ടീസ് നടപടികളും മറ്റും പൂര്‍ത്തിയാക്കി വേഗത്തില്‍ നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികളാണെടുക്കുന്നതെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. രണ്ടാം ഘട്ട നിര്‍മാണത്തില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്കായി പകരം നല്‍കുന്നതിനുള്ള സ്ഥലം മുതുകാട് കണ്ടെത്തിയിട്ടുണ്ട്. 7 തരങ്ങളായി തിരിച്ചാണ് പുതിയ നിയമപ്രകാരം ഭൂമിക്കു വില നിശ്ചയിച്ചിട്ടുള്ളത്. ഭൂഉടമകള്‍ക്ക് ഉയര്‍ന്ന തുക ഇതിനാല്‍ ലഭ്യമാകും. ഡെപ്യൂട്ടി കലക്ടര്‍ക്കു പുറമേ ലാന്‍ഡ് അക്വസിഷന്‍ തഹസില്‍ദാര്‍ ടി.യു.ജോണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി ഗീഥക്, സതീഷ്, മനോജ്, രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."