HOME
DETAILS
MAL
അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കണം
backup
September 29 2016 | 23:09 PM
പയ്യന്നൂര്‍: ജനങ്ങളുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ കോറോം വില്ലേജിലെ മുതിയലത്തും വെള്ളൂര്‍ വില്ലേജിലെ അന്നൂരിലും അക്ഷയ ഇ-കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് പയ്യന്നൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ കടാങ്കോട് രാഘവന്, കെ.വി ബാലന് എന്നിവര്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാറിന്റെ പരിഗണനക്ക് വിടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. അര്‍ഹരായ 203 പേര്‍ക്ക് വാര്‍ധക്യകാല പെന്‍ഷനും 91 പേര്‍ക്ക് വിധവാ പെന്‍ഷനും അനുവദിക്കാനും നിര്‍ധനരായ 13 വിധവകളുടെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം അനുവദിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്നും 66,000 രൂപ അനുവദിക്കും. യോഗത്തില്‍ ചെയര്മാന് ശശി വട്ടകൊവ്വല്‍ അധ്യക്ഷനായി. പി.പി ദാമോദരന്‍, എം സഞ്ജീവന്, എം പ്രദീപന്, പി ലളിത, വി നന്ദകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."